മാഴ്സെ: 51 വർഷം മുമ്പ് മെഡിറ്ററേനിയൻ സമുദ്രത്തിൽ കാണാതായ ഫ്രഞ്ച് മുങ്ങിക്കപ്പൽ കണ് ടെത്തി. ഫ്രഞ്ച് തുറമുഖമായ ടൗലോനിെൻറ 45 കി.മീ കിഴക്കുമാറി 2370 മീറ്റർ കടലിൽ താഴ്ന്നനി ലയിലാണ് മുങ്ങിക്കപ്പൽ കണ്ടെത്തിയതെന്ന് പ്രതിരോധ മന്ത്രി ഫേലാറൻസ് പാർലി അറിയിച്ചു.
1968 ജനുവരി 17നാണ് ടൗലോൻ തുറമഖുത്തുനിന്ന് 52 നാവികരെയുമായി ‘മിനർവെ’ മുങ്ങിക്കപ്പൽ അപ്രത്യക്ഷമായത്. തുടർന്ന് അരനൂറ്റാണ്ടോളമായി സർക്കാറും സ്വകാര്യ കമ്പനികളും നടത്തിയ തുടർച്ചയായ അന്വേഷണങ്ങൾക്ക് ഫലമുണ്ടായിരുന്നില്ല.
കഴിഞ്ഞവർഷം തിരച്ചിൽ ഏറ്റെടുത്ത യു.എസ് സ്വകാര്യ കമ്പനിയായ ഒാഷൻ ഇൻഫിനിറ്റിയുടെ വെള്ളത്തിനടിയിൽ പ്രവർത്തിക്കാൻ കഴിയുന്ന ഡ്രോണുകളും കാമറകളുമുള്ള ‘സീബേഡ് കൺസ്ട്രക്ടർ’ അന്വേഷണ കപ്പലാണ് മുങ്ങിക്കപ്പൽ കണ്ടെത്തിയത്. മുങ്ങിക്കപ്പൽ കണ്ടെത്തിയെങ്കിലും പുറത്തെടുക്കാൻ പറ്റാത്തവിധം നശിച്ചതായാണ് വിലയിരുത്തൽ. അതിനാൽ കണ്ടെത്തിയ ഭാഗത്തിനു മുകളിൽ സമുദ്രോപരിതലത്തിൽ മിനർവെക്ക് അവസാന യാത്രാമൊഴി നൽകാനുള്ള ഒരുക്കത്തിലാണ് ഫ്രഞ്ച് സർക്കാർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.