ഫ്രാന്‍സില്‍ തെരഞ്ഞെടുപ്പില്‍ തീവ്ര വലതുപക്ഷം വിജയിച്ചേക്കാമെന്ന് ഓലന്‍ഡ്

പാരിസ്: തീവ്ര വലതുപക്ഷ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായ മരീന്‍ ല്പെന്‍ അടുത്ത മാസം നടക്കുന്ന തെരഞ്ഞെടുപ്പില്‍ വിജയിച്ചേക്കാമെന്ന് ഫ്രഞ്ച് പ്രസിഡന്‍റ് ഫ്രാങ്സ്വ ഓലന്‍ഡ്. അതിനാല്‍ ഇവര്‍ വിജയിക്കുന്നത് തടയാന്‍ വേണ്ടത് ചെയ്യണമെന്ന് അദ്ദേഹം ആഹ്വാനംചെയ്തു. ല്പെന്‍ വിജയിക്കുകയാണെങ്കില്‍ അത് രാജ്യത്തിന് ഭീഷണിയാകും. ഈ തെരഞ്ഞെടുപ്പ് ഫ്രാന്‍സിന്‍െറ മാത്രമല്ല, യൂറോപ്പിന്‍െറതന്നെ ഭാവിയെ സംബന്ധിച്ച് പ്രധാനമാണ് -അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഫ്രഞ്ച് പത്രമായ ലെ മൊന്‍ഡെക്ക് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം അദ്ദേഹം വ്യക്തമാക്കിയത്. എന്നാല്‍, സര്‍വേകള്‍ ഇവര്‍ വിജയിക്കുമെന്ന് സൂചനകള്‍ നല്‍കുന്നില്ല. എന്നാല്‍, കണ്‍സര്‍വേറ്റിവ് സ്ഥാനാര്‍ഥി ഫ്രാങ്സ്വ ഫില്ലന്‍ വിവാദത്തിലകപ്പെട്ട സാഹചര്യത്തിലാണ് ല്പെന്നിന് സാധ്യത വര്‍ധിച്ചത്.

Tags:    
News Summary - François Hollande

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.