പാരിസ്: തൊഴിലാളികളോട് ആഭിമുഖ്യമുള്ള രാജ്യത്തെ പെൻഷൻ സംവിധാനം ഉടച്ചുവാർക്കാനുള്ള ഫ്രഞ്ച് പ്രസിഡൻറ് ഇമ്മാനുവൽ മാക്രോണിെൻറ തീരുമാനത്തിനെതിരെ പ്രക്ഷോഭം രൂക്ഷമാകുന്നു. തൊഴിലാളികൾ കൂട്ടത്തോടെ തെരുവിലിറങ്ങിയതോടെ റോഡ്, റെയിൽ ഗതാഗതവും വിദ്യാഭ്യാസ മേഖലയിലുൾപ്പെടെ സ്ഥാപനങ്ങളും അടഞ്ഞുകിടക്കുകയാണ്.
വിരമിക്കൽ പ്രായം 62ൽനിന്ന് 64 ആയി ഉയർത്തുന്നതുൾപ്പെടെ കടുത്ത പരിഷ്കരണങ്ങളാണ് പ്രസിഡൻറ് പ്രഖ്യാപിച്ചത്. നേരേത്ത വിരമിക്കാൻ അനുവദിക്കുന്ന വകുപ്പുകൾ റദ്ദാക്കും. 40ഓളം വിവിധ പ്ലാനുകളുള്ള പെൻഷൻ സംവിധാനം ഏകീകരിക്കും. തൊഴിലാളി വിരുദ്ധമാണ് പുതിയ മാറ്റങ്ങൾ എന്ന ആരോപണവുമായാണ് കഴിഞ്ഞ ദിവസം തൊഴിലാളികൾ കൂട്ടത്തോടെ തെരുവിലിറങ്ങിയത്. അധ്യാപകർ, ഡോക്ടർമാർ, പൊലീസ് തുടങ്ങി അവശ്യ മേഖലയിലെ ഉദ്യോഗസ്ഥർ വരെ സമരത്തിലാണ്.
രാജ്യത്ത് ശക്തമായ സ്വാധീനമുള്ള തൊഴിലാളി യൂനിയനുകളെ നിയന്ത്രിച്ച് സമ്പദ്വ്യവസ്ഥ തുറന്നുകൊടുക്കുമെന്നു പ്രഖ്യാപിച്ച് 2017ൽ അധികാരത്തിലേറിയ മാക്രോണിെൻറ നടപടികളിലേറെയും കടുത്ത പ്രതിഷേധങ്ങൾക്കിടയാക്കിയിരുന്നു. അതിെൻറ തുടർച്ചയായാണ് പുതിയ നീക്കവും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.