തീ​വ്ര​വ​ല​തു​പ​ക്ഷ​ത്തി​നെ​തി​രെ  ഫ്രാൻസിൽ ‘മ​ഹാ​സ​ഖ്യം’

പാരിസ്: ഫ്രാൻസിൽ പ്രസിഡൻറ് തെരഞ്ഞെടുപ്പി​െൻറ രണ്ടാം ഘട്ട മത്സരത്തിൽ തീവ്രവലതുപക്ഷ കക്ഷിയായ നാഷനൽ ഫ്രണ്ടി​െൻറ മരീൻ ലീപെന്നിനെതിരെ എതിരാളികളുടെ ‘മഹാസഖ്യം‘ രൂപപ്പെട്ടു. മേയ് ഏഴിന് നടക്കുന്ന അന്തിമ പോരാട്ടത്തിൽ (റൺ ഒാഫ്) മരീ​െൻറ എതിർ സ്ഥാനാർഥി ഇമ്മാനുവൽ മാക്രോണിനെ പിന്തുണക്കാൻ ഒന്നാം ഘട്ടത്തിൽ പുറത്തായ പാർട്ടികളിൽ ഭൂരിഭാഗവും തീരുമാനിച്ചു. കഴിഞ്ഞ വർഷം മാത്രം രൂപംകൊണ്ട എൻമാർഷെ എന്ന പാർട്ടിയുടെ പ്രതിനിധിയായ മാക്രോൺ സ്വതന്ത്രനായിട്ടാണ് മത്സരരംഗത്തുള്ളത്. 

ഞായറാഴ്ച നടന്ന ഒന്നാം ഘട്ട തെരഞ്ഞെടുപ്പിൽ മാക്രോൺ 23.8 ശതമാനം വോട്ട് നേടി ആദ്യ സ്ഥാനത്തെത്തിയിരുന്നു. മരീൻ 21.5 ശതമാനവും റിപ്പബ്ലിക്കൻ പാർട്ടിയുടെ ഫ്രാങ്സ്വ ഫിലൻ 19.9 ശതമാനവും ഇടതു കക്ഷിയായ റിബല്യസ് ഫ്രാൻസി​െൻറ ഴാൻ ലൂക് മെലൻഷൻ 19.6 ശതമാനം വോട്ടുകളുമാണ് നേടിയത്. സോഷ്യലിസ്റ്റ് പാർട്ടിയുടെ ബെനോയിറ്റ് ഹാമന് കേവലം ആറ് ശതമാനം േവാട്ടാണ് ലഭിച്ചത്. ഒന്നാം ഘട്ടത്തിൽ ആർക്കും 50 ശതമാനം വോട്ട് ലഭിക്കാത്ത സാഹചര്യത്തിലാണ് ആദ്യ രണ്ട് സ്ഥാനാർഥികളുടെ റൺ ഒാഫിന് കളമൊരുങ്ങിയത്. തീവ്രവലതുപക്ഷത്തിനെതിരെ പ്രധാന രാഷ്ട്രീയ കക്ഷികൾ ഒന്നിച്ചതോടെ 39കാരനായ മാക്രോൺ വിജയിക്കുമെന്ന് ഏതാണ്ട് ഉറപ്പായിരിക്കുകയാണ്. അദ്ദേഹത്തിന് 61 ശതമാനം വോട്ട് ലഭിക്കുമെന്നാണ് മിക്ക അഭിപ്രായ സർവേകളും നൽകുന്ന സൂചന.

പ്രസിഡൻറ് തെരഞ്ഞെടുപ്പി​െൻറ ഒന്നാം ഘട്ടത്തിൽ പരമ്പരാഗത ഇടതു-വലതു പാർട്ടികൾക്ക് മുഴുവൻ അടിതെറ്റിയ കാഴ്ചക്കാണ് ലോകം സാക്ഷ്യംവഹിച്ചത്. യൂറോപ്പിലെ തീവ്രവലതുപക്ഷ രാഷ്ട്രീയത്തി​െൻറ ഫ്രഞ്ച് മുഖമായ മരീൻ റൺ ഒാഫിന് യോഗ്യത നേടുമെന്ന് പ്രതീക്ഷിച്ചിരുന്നതാണ്. എന്നാൽ, എതിരാളിയായി ഫിലനോ മെലൻഷനോ ആയിരിക്കുമെന്നാണ് കരുതിയത്. ഇൗ പ്രവചനങ്ങളെെയല്ലാം മറിച്ചിട്ടാണ് മാക്രോൺ ഒന്നാം സ്ഥാനത്തേക്ക് കടന്നുവന്നത്. മാക്രോൺ രാഷ്ട്രീയ തരംഗമായതോടെ മറ്റു പാർട്ടികൾ അദ്ദേഹത്തിന് പിന്തുണ പ്രഖ്യാപിക്കുകയായിരുന്നു. ഹാമനാണ് ആദ്യം പിന്തുണ പ്രഖ്യാപിച്ചത്. റിപ്പബ്ലിക്കൻ പാർട്ടി നേതാവും മുൻ പ്രധാനമന്ത്രിയുമായ ഴാൻ പിയറി റെഫാറിനും മാക്രോണിന് വോട്ട് പ്രഖ്യാപിച്ചു. രാജ്യത്തെ മുസ്ലിം വിഭാഗങ്ങ്അളും പിന്തുണ അറിയിച്ചിട്ടുണ്ട്. ഫ്രാൻസി​െൻറയും ന്യൂനപക്ഷങ്ങളുടെയും ഭാവി നിർണയിക്കുന്ന തെരഞ്ഞെടുപ്പിൽ മാക്രോണിനെ പിന്തുണക്കാൻ പാരിസ് ഗ്രാൻറ് മോസ്ക് ഇമാം ദലീൽ അബൂബക്കർ ആഹ്വാനം ചെയ്തു. അതേസമയം, മെലൻഷനോ വിഷയത്തിൽ നിലപാട് പ്രഖ്യാപിക്കാത്തത് വിമർശനത്തിന് ഇടയാക്കിയിട്ടുണ്ട്. യൂറോപ്യൻ യൂനിയനും മാക്രോണിനൊപ്പമാണ്. യൂനിയൻ പ്രസിഡൻറ് അേൻറാണിയോ തജാനി ഇക്കാര്യം പ്രഖ്യാപിച്ചിട്ടുണ്ട്. സ്പെയിൻ, ജർമനി തുടങ്ങിയ രാജ്യങ്ങളിലെ മന്ത്രിമാരും അദ്ദേഹത്തിനൊപ്പമുണ്ട്. 

അതിനിടെ, രണ്ടാംഘട്ട തെരഞ്ഞെടുപ്പി​െൻറ പ്രചാരണത്തിന് മരീൻ തിങ്കളാഴ്ചതന്നെ തുടക്കം കുറിച്ചു. മാേക്രാണിനെതിരെ ആഞ്ഞടിച്ചായിരുന്നു അവരുടെ തുടക്കം. ജിഹാദി തീവ്രവാദത്തെ പ്രതിരോധിക്കാൻ മാക്രോണിനാകില്ലെന്ന് അവർ വിമർശിച്ചു. ഫ്രാൻസിൽ  പുതിയ രാഷ്ട്രീയ ചരിത്രംകുറിക്കുമെന്നും അവർ അവകാശപ്പെട്ടു. അടുത്ത ദിവസങ്ങളിൽതന്നെ അവർ വിവിധ നഗരങ്ങളിൽ റാലി നടത്താൻ ഒരുങ്ങുന്നതായി റിപ്പോർട്ടുണ്ട്. എന്നാൽ, മാക്രോണി​െൻറ പ്രചാരണ പരിപാടികളെക്കുറിച്ച് വ്യക്തതയില്ല. കടുത്ത മുസ്ലിം, അഭയാർഥിവിരുദ്ധ നയം വെച്ചുപുലർത്തുന്ന മരീൻ, താൻ തെരഞ്ഞെടുക്കപ്പെട്ടാൽ ബ്രെക്സിറ്റിന് സമാനമായ ഹിതപരിശോധന നടത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. കുടിയേറ്റക്കാരെ പൂർണമായി ഒഴിപ്പിക്കുന്നതിനുള്ള പദ്ധതികളും അവർ മുന്നോട്ടുവെച്ചിട്ടുണ്ട്. ഇൗ നയങ്ങൾക്ക് അടുത്ത കാലത്ത് ഫ്രാൻസിൽ കാര്യമായ സ്വാധീനം ലഭിച്ചത് യൂറോപ്യൻ യൂനിയനെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. മരീ​െൻറ വിജയം ഒരു പേക്ഷ, യൂറോപ്യൻ യൂനിയ​െൻറതന്നെ തകർച്ചയിലേക്ക് നയിച്ചേക്കുമെന്ന് വിലയിരുത്തപ്പെടുന്നു. ഇൗ സാഹചര്യത്തിൽ കൂടിയാണ് മരീെനതിരെ വിശാല സഖ്യം രൂപപ്പെട്ടിരിക്കുന്നത്.

Tags:    
News Summary - France Election

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.