ഫ്രഞ്ച് തെരഞ്ഞെടുപ്പില്‍ ചാരപ്പണിക്ക് സി.ഐ.എ നിര്‍ദേശം നല്‍കിയതായി വിക്കിലീക്സ്

ലണ്ടന്‍: 2012 ഫ്രഞ്ച് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിനെക്കുറിച്ച് വിവരങ്ങളന്വേഷിക്കുന്നതിന് യു.എസ് രഹസ്യാന്വേഷണ ഏജന്‍സി (സി.ഐ.എ) ചാരന്മാര്‍ക്ക് നിര്‍ദേശം നല്‍കിയതായി വിക്കിലീക്സ്. വ്യാഴാഴ്ചയാണ് ഏഴു പേജുള്ള രേഖകള്‍ വിക്കിലീക്സ് പുറത്തുവിട്ടത്. ഫ്രഞ്ച് പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ അമേരിക്കന്‍ ചാരന്മാര്‍ ഇടപെട്ടതായാണ് രേഖയിലെ വിവരങ്ങള്‍ സൂചിപ്പിക്കുന്നത്. പാര്‍ട്ടികള്‍ ചെലവഴിച്ച തുക, ആഭ്യന്തര മത്സരം, യു.എസിനോട് ഭാവിയില്‍ ഉണ്ടായേക്കാവുന്ന സമീപനം എന്നിവയാണ് ചാരന്മാര്‍ അന്വേഷിച്ചത്. സി.ഐ.എയുടെ രഹസ്യ രേഖകളും വിക്കിലീക്സ് പുറത്തുവിട്ടിട്ടുണ്ട്. രണ്ടു മാസത്തിനുശേഷം തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഫ്രഞ്ച് മാധ്യമങ്ങള്‍ സംഭവം ഗൗരവത്തിലെടുത്തിട്ടില്ല. വിക്കിലീക്സ് പുറത്തുവിട്ട വിവരങ്ങളെക്കുറിച്ച് സി.ഐ.എ പ്രതികരിച്ചിട്ടില്ല. വിവരങ്ങള്‍ എവിടെനിന്നു കിട്ടി എന്ന ചോദ്യത്തിന് വിക്കിലീക്സ് മറുപടി നല്‍കിയില്ല. എന്നാല്‍, തങ്ങള്‍ പുറത്തുവിട്ട വിവരങ്ങള്‍ ആധികാരികമാണെന്ന് വിക്കിലീക്സ് അറിയിച്ചു.

Tags:    
News Summary - france election wikileaks

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.