മത്സ്യത്തൊഴിലാളികൾ വെടിയേറ്റു മരിച്ച കേസ്​; അന്താരാഷ്​ട്ര തർക്കപരിഹാര കോടതിയിൽ വാദം തുടങ്ങി

ഹേഗ്​: ഇറ്റാലിയൻ നാവികരുടെ വെടിയേറ്റ്​ മലയാളി മത്സ്യത്തൊഴിലാളികൾ മരിച്ച കേസിൽ നാവികർക്കെതിരായ ​പ്രോസിക് യൂഷൻ നടപടികൾ അവസാനിപ്പിക്കണമെന്ന്​ ആവശ്യപ്പെട്ട്​ ഇറ്റലി സമർപ്പിച്ച ഹരജിയിൽ ഹേഗ്​ അന്താരാഷ്​ട്ര തർക്കപരിഹാ ര കോടതിയിൽ വാദം കേൾക്കൽ തുടങ്ങി.

2012ൽ കേരളതീരത്ത്​ മത്സ്യബന്ധന ബോട്ടിനുനേരെ ഇറ്റാലിയൻ ചരക്കുകപ്പലിൽനിന് നുള്ള വെടിയേറ്റ്​ രണ്ടു മത്സ്യത്തൊഴിലാളികൾ മരിച്ച കേസിൽ കേരള ഹൈകോടതിയും തുടർന്ന്​ സുപ്രീംകോടതിയും പുറപ്പെടുവിച്ച ഉത്തരവുകളും തുടർനടപടികളും റദ്ദാക്കണമെന്നാണ്​ ഇറ്റലിയുടെ ആവശ്യം. എൻറിക ലെക്​സി എന്ന കപ്പലിൽ സുരക്ഷ ചുമതലയിലുണ്ടായിരുന്ന ഇറ്റാലിയൻ നാവികസേനാംഗങ്ങളായ മാസിമിലിയാനോ ​ലത്തോരെ, സാൽവദോർ ഗിരോണി എന്നിവർക്കെതിരെയാണ്​ കേസ്​.

സംഭവം നടന്നത്​ അന്താരാഷ്​ട്ര സമുദ്രപരിധിയിൽ ആയതിനാലും ഇറ്റലിയു​െട ​സൈനികാംഗങ്ങളായതിനാലും നിയമനടപടി തങ്ങളു​െട രാജ്യത്തിനകത്തുവേണമെന്ന്​ തർക്കപരിഹാര കോടതിയിലെ ഇറ്റലിയുടെ പ്രതിനിധി ആവശ്യപ്പെട്ടു. വിചാരണ തീരുംമു​േമ്പ തന്നെ നാവികർ കുറ്റക്കാരാണെന്ന്​ ഇന്ത്യൻ കോടതി നിലവിൽ തീർപ്പിലെത്തിയെന്നും വിചാരണ അനന്തമായി നീളുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അതേസമയം, തങ്ങൾക്ക്​ സവിശേഷ അധികാരപരിധിയുണ്ടെന്ന്​ ഇറ്റലി​ വിശ്വസിക്കു​േമ്പാഴും ഇന്ത്യയും ഇവിടത്തെ രണ്ടു മത്സ്യത്തൊഴിലാളികളും ആണ്​ ഈ സംഭവത്തിലെ ഇരകളെന്ന കാര്യം മറക്കരുതെന്ന്​ ഇന്ത്യൻ പ്രതിനിധി ജി. ബാലസുബ്രഹ്​മണ്യൻ ചൂണ്ടിക്കാട്ടി. ഇന്ത്യൻ ബോട്ടിലുള്ളവർ കൊല്ലപ്പെട്ടത്​ ഒരു ചരക്കുകപ്പലി​ലിൽനിന്നുള്ള വെടിയേറ്റാണെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ ഇരു നാവികരും ഇറ്റലിയിലാണ്​.


Tags:    
News Summary - fishermen shot died case; hearing started in international court of justice -world news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.