'അലൻ കുർദി'യിലെ അഭയാർഥികളെ യൂറോപ്യൻ യൂണിയൻ ഏറ്റെടുക്കും

വല്ലേറ്റ (മാൾട്ട): രക്ഷാകപ്പലായ അലൻ കുർദിയിലെ 65 ലിബിയൻ അഭയാർഥികളെ യൂറോപ്യൻ യൂണിയൻ ഏറ്റെടുക്കും. ഇവരെ ദ്വീപ് രാ ഷ്ട്രമായ മാൾട്ടയിൽ ഇറക്കിയ ശേഷം യൂറോപ്യൻ യൂണിയനിലെ അംഗരാജ്യങ്ങളിലേക്ക് മാറ്റാനാണ് തീരുമാനം.

യൂറോപ്യൻ കമ ീഷനുമായും ജർമൻ സർക്കാരുമായും ഇതുസംബന്ധിച്ച് ചർച്ച നടത്തിയതായി മാൾട്ട പ്രധാനമന്ത്രി ജോസഫ് മസ്കറ്റ് പറഞ്ഞു. 65 അ ഭയാർഥികളെയും മാൾട്ടയിൽ ഇറങ്ങാൻ അനുവദിക്കും. ഇവരെ ഉടൻതന്നെ യൂറോപ്യൻ യൂണിയൻ അംഗരാജ്യങ്ങളിലേക്ക് മാറ്റും. മാൾട്ട അഭയാർഥികളുടെ ഉത്തരവാദിത്തമേൽക്കില്ലെന്നും ഇവരിലാരെയും രാജ്യത്ത് തങ്ങാൻ അനുവദിക്കില്ലെന്നും സർക്കാർ അറിയിച്ചു. അസുഖബാധിതരായ മൂന്നുപേരെ ഉടൻ കരക്കെത്തിച്ച് ആവശ്യമായ ചികിത്സ നൽകും.

ജർമൻ എൻ.ജി.ഒ ആയ സീ വാച്ചിന്‍റെ ഉടമസ്ഥതയിലുള്ള അലൻ കുർദി കപ്പൽ വെള്ളിയാഴ്ചയാണ് ലിബിയൻ തീരത്തുനിന്ന് അഭയാർഥികളെ രക്ഷിച്ചത്. ഇവരെ ലിബിയയിലെ തുറമുഖത്ത് ഇറക്കാനുള്ള കോസ്റ്റ് ഗാർഡിന്‍റെ നിർദേശം രക്ഷാകപ്പൽ അവഗണിച്ചിരുന്നു. വടക്കൻ ആഫ്രിക്കൻ രാഷ്ട്രമായ ലിബിയ ആഭ്യന്തര സംഘർഷങ്ങളാൽ കലുഷിതമായിരിക്കുകയാണ്.

അലൻ കുർദി കപ്പലിന് മാൾട്ട തീരത്ത് പ്രവേശിക്കാൻ അനുമതിയുണ്ടായിരുന്നില്ല. യൂറോപ്പിലേക്കുള്ള യാത്രാമധ്യേ ബോട്ട് തകർന്ന് മുങ്ങിമരിച്ച സിറിയൻ അഭയാർഥി ബാലനാണ് അലൻ കുർദി. ഈ പേരാണ് സീ വാച്ചിന്‍റെ രക്ഷാകപ്പലിന് നൽകിയിരിക്കുന്നത്.

Tags:    
News Summary - EU to take migrants from Alan Kurdi rescue ship -world news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.