ആമസോണിൻെറ ഡാറ്റ ദുരുപയോഗം; അന്വേഷണവുമായി യുറോപ്യൻ യൂനിയൻ

പാരീസ്​: ഓൺലൈൻ ഷോപ്പിങ് സൈറ്റായ ആമസോണിൻെറ ഡാറ്റ ദുരുപയോഗത്തെ കുറിച്ച്​ യുറോപ്യൻ യൂനിയൻ അന്വേഷിക്കും. യു റോപ്യൻ യൂനിയൻ കമീഷണർ മാർഗരേത വെസ്​റ്റഗറാണ്​ പരാതി അന്വേഷിക്കുന്നത്​. കമ്പനിയുടെ സൈറ്റിലുടെ വിൽപന നടത്തുന്ന സ്വതന്ത്ര റീടെയിലർമാരുടെ ഡാറ്റ ആമസോൺ ദുരുപയോഗം ചെയ്​തുവെന്നതിലാണ്​ അന്വേഷണം നടക്കുക.

കമീഷണറുടെ പ്രാഥമിക അന്വേഷണത്തിൽ ഓൺലൈൻ സൈറ്റിലെ വിൽപ്പനക്കാരുടെ ഉൽപന്നങ്ങൾ, ഇടപാടുകൾ എന്നിവയെ കുറിച്ചുള്ള വിവരങ്ങൾ ആമസോൺ ദുരുപ​േയാഗം ചെയ്​തിട്ടുണ്ടെന്ന്​ വ്യക്​തമായിട്ടുണ്ട്​. വിശദമായ അന്വേഷണത്തിൽ മാത്രമേ വിവരങ്ങൾ ഏത്​ രീതിയിലാണ്​ ദുരുപയോഗം ചെയ്​തതെന്ന്​ വ്യക്​തമാവു.

അതേസമയം, യുറോപ്യൻ കമീണനുമായി സഹകരിക്കുമെന്ന്​ ആമസോൺ വ്യക്​തമാക്കിയിട്ടുണ്ട്​. വിവിധ രാജ്യങ്ങൾ ആമസോണിനെതിരെ നടപടികളുമായി മുന്നോട്ട്​ പോകുന്നതിനിടെയാണ്​ യുറോപ്യൻ കമീഷനും കമ്പനിക്കെതിരെ രംഗത്തെത്തുന്നുണ്ട്​.

Tags:    
News Summary - EU to investigate Amazon over possible anti-competitive business-Business

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.