ഇസ്തംബൂൾ: സിറിയൻ സൈന്യത്തിെൻറ യുദ്ധ ഭീകരത ലോകത്തെ അറിയിച്ച 'ട്വിറ്റർ ഗേളിന്' തുർക്കി പൗരത്വം ലഭിച്ചു. കഴിഞ്ഞ ദിവസമാണ് ട്വിറ്റർ ഗേളായി പേരെടുത്ത ഏഴു വയസുകാരി ബനാ അലാബിദിനും കുടുംബത്തിനും തുർക്കി പ്രസിഡൻറ് റജബ് ത്വയ്യിബ് ഉർദുഗാന് പൗരത്വ രേഖ നൽകിയത്.
കഴിഞ്ഞ വർഷം ഡിസംബറിലാണ് സിറിയൻ സൈന്യത്തിെൻറ ഉപരോധത്തിലായിരുന്ന വിമത നിയന്ത്രണ മേഖലയായ അലപ്പോയിൽ നിന്ന് ബനയെയും കുടുംബത്തെയും രക്ഷാ പ്രവർത്തകർ തുർക്കിയിലെത്തിച്ചത്. യുദ്ധം തകർത്തെറിഞ്ഞ അലപ്പോയിലെ സംഭവ വികാസങ്ങൾ ഒരോ ദിവസവും ബന ട്വിറ്ററിലൂടെ വിവരിച്ചിരുന്നു. തെൻറ ജീവിതം വിവരിക്കുന്ന ഒരു ബുക്കും ഇതിനകം ഏഴ് വയസുകാരി എഴുതിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.