എ​ൻ​ മാ​ർ​ഷെ​യു​ടെ  രാ​ഷ്​​ട്രീ​യ മുന്നേറ്റം

പാരിസ്: ‘എൻ മാർഷെ’ എന്ന ഫ്രഞ്ച് പദത്തിനർഥം ‘മുന്നോട്ട്’ എന്നാണ്.  കഴിഞ്ഞ വർഷം ഏപ്രിൽ ആറിന് ഇമ്മാനുവൽ മാക്രോൺ ഇൗ പേരിൽ ഒരു രാഷ്ട്രീയ പാർട്ടിക്ക് രൂപം നൽകുേമ്പാൾ ഒരിക്കലും വിചാരിച്ചിട്ടുണ്ടാകില്ല, അതിന് വലിയൊരു ചരിത്രനിയോഗമുണ്ടാകുമെന്ന്. രാജ്യത്തെ ഇടതു-വലതു കക്ഷികളെ ഒന്നിപ്പിക്കാനുള്ള രാഷ്ട്രീയ മുന്നേറ്റമെന്നാണ് മാക്രോൺ ത​െൻറ പാർട്ടിയെ വിശേഷിപ്പിച്ചത്. ഇേപ്പാൾ അതൊരു രാഷ്ട്രീയ ശരിയായി മാറിയിരിക്കുകയാണ്. ഫ്രാൻസിൽ പ്രസിഡൻറ് തെരഞ്ഞെടുപ്പി​െൻറ രണ്ടാം ഘട്ടത്തിൽ പൊതുശത്രുവിനെതിരെ മുഴുവൻ കക്ഷികളും അണിനിരക്കുന്നത് മാക്രോണിന് പിന്നിലാണ്. മാക്രോണിനൊപ്പം പുതിയ രാഷ്ട്രീയ മുന്നേറ്റത്തിനാണ് തെരഞ്ഞെടുപ്പിലൂടെ  ഫ്രഞ്ച് ജനത തുടക്കം കുറിച്ചിരിക്കുന്നത്. 

1977ൽ അമെയ്ൻസിൽ ജനിച്ച മാക്രോൺ സ്ട്രോസ്ബെർഗിലെ നാഷനൽ സ്കൂൾ ഒാഫ് അഡ്മിനിസ്ട്രേഷനിൽനിന്ന് സിവിൽ സർവിസ് പഠനം പൂർത്തിയാക്കിയശേഷമാണ് പൊതുജീവിതം ആരംഭിക്കുന്നത്. പൊതുഭരണത്തിൽ ബിരുദധാരിയായ അദ്ദേഹം സോഷ്യലിസ്റ്റ് പാർട്ടിയുടെ ഭാഗമായിരുന്നു. 2006ൽ പാർട്ടി അംഗത്വം നേടിയെങ്കിലും മൂന്നുവർഷത്തിനുശേഷം പാർട്ടിവിട്ടു. പിന്നീട് സ്വതന്ത്രനായി രാഷ്ട്രീയത്തിൽ സജീവമായി ഇടപെട്ടു. 2012ൽ, പ്രസിഡൻറ് ഫ്രാങ്സ്വ ഒാലൻഡി​െൻറ ഡെപ്യൂട്ടി സെക്രട്ടറിയായി നിയമിതനായി. പിന്നീട്, 2014-16 കാലത്ത് വ്യവസായ വകുപ്പി​െൻറ ചുമതലയുള്ള മന്ത്രിയായി. മന്ത്രിയായിരിക്കെയാണ് അദ്ദേഹം എൻ മാർഷെക്ക് രൂപം നൽകുന്നതും പിന്നീട് പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ തീരുമാനിക്കുന്നതും.

യൂറോപ്യൻ രാജ്യങ്ങൾക്കിടയിൽ ‘തുറന്ന അതിർത്തി’ എന്ന നയമാണ് മാക്രോൺ മുന്നോട്ടുവെക്കുന്നത്. അഭയാർഥികൾക്കും കുടിയേറ്റക്കാർക്കും അനുകൂലമായ സമീപനവും അദ്ദേഹത്തിന് ന്യൂനപക്ഷങ്ങൾക്കിടയിൽ സ്വീകാര്യതയുണ്ടാക്കി. യൂറോപ്പി​െൻറ സ്ഥിരതക്ക് യൂറോപ്യൻ യൂനിയൻ നിലനിൽക്കണമെന്ന വാദക്കാരനുമാണ് അദ്ദേഹം. പ്രസിഡൻറ് തെരഞ്ഞെടുപ്പിനെ അദ്ദേഹം ദേശീയവാദികളും രാജ്യസ്നേഹികളും തമ്മിലുള്ള മത്സരമെന്നാണ് വിലയിരുത്തുന്നത്.

Tags:    
News Summary - emmanuel macron

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.