ലണ്ടൻ: മനുഷ്യരെപ്പോലെ ആനകളും വ്യതിരിക്തമായ സ്വഭാവ സവിശേഷതകളാൽ വ്യക്തിത്വമുള്ളവയാണെന്ന് ഗവേഷകസംഘത്തിെൻറ പഠനം. ശ്രദ്ധ, സഹവാസശീലം, ആക്രമണോത്സുകത എന്നീ മൂന്നു സ്വഭാവ സവിശേഷതകളാൽ ഒാരോ ആനയും വ്യത്യസ്തരാണെന്നാണ് ഇവർ തിരിച്ചറിഞ്ഞത്. മനുഷ്യർ നിരവധി വ്യക്തിത്വങ്ങളുടെ ഉടമകളാണെന്നത് എല്ലാവർക്കും അറിയുന്ന കാര്യമാണ്. ചിലർ ധൈര്യശാലികളാണെങ്കിൽ മറ്റു ചിലർ കൂടുതൽ സഹവർത്തിത്വ മനോഭാവമുള്ളവരായിരിക്കും. അല്ലെങ്കിൽ ചിലർ കൂടുതൽ വൈരം നിറഞ്ഞവരായിരിക്കും. ഇത്തരത്തിലുള്ള വ്യതിരിക്തതകൾ ആനകളിലും കാണപ്പെടുന്നുവെന്നാണ് മ്യാന്മറിലെ 250ഒാളം ആനകളുടെ ഇടയിൽ പഠനം നടത്തിയ ഫിൻലൻഡിലെ തുർക്കു യൂനിവേഴ്സിറ്റികളിലെ ഗവേഷകർ കണ്ടെത്തിയത്.
അതേസമയം, ഇൗ വ്യക്തിത്വത്തെ നിർണയിക്കുന്ന ഇൗ ഘടകങ്ങളിൽ ആനകളിൽ ആൺ-പെൺ വ്യത്യാസം കാണപ്പെടുന്നില്ലെന്നും ഇവർ പറയുന്നു. റോയൽ സൊസൈറ്റി ഒാപൺ സയൻസസിലാണ് ഇതുസംബന്ധിച്ച ലേഖനം പ്രസിദ്ധീകരിച്ചത്. മനുഷ്യനുമായും മറ്റ് ആനകളുമായും ഇവക്കുള്ള ബന്ധത്തിെൻറ അടിസ്ഥാനം സഹവർത്തിത്വ മനോഭാവത്തിേൻറതാണത്രെ. മരത്തടി വ്യവസായകേന്ദ്രങ്ങളിൽ ജോലിചെയ്യുന്ന ആനകളെയാണ് ഇവർ നിരീക്ഷണവിേധയമാക്കിയത്. മനുഷ്യനു പുറമെ ദീർഘായുസ്സുള്ള ജന്തുജാലങ്ങൾക്ക് അവരുടെ സ്വാഭാവിക ആവാസവ്യവസ്ഥയിലുള്ള വ്യക്തിത്വങ്ങളെക്കുറിച്ച് അത്യപൂർവമായി മാത്രമേ പഠനം നടത്തിയിട്ടുള്ളൂ എന്നും തുർക്കു സർവകലാശാലയിലെ ഗവേഷകനായ മർട്ടിൻ സെൽറ്മൻ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.