നെതർലൻഡ്​സിൽ പൂച്ചകൾക്കും നായക്കും കോവിഡ്​

ആംസ്​റ്റർഡാം: നെതർലൻഡ്​സിൽ മൂന്നു പൂച്ചകൾക്കും വളർത്തുനായക്കും കോവിഡ്​-19 സ്​ഥിരീകരിച്ചു. എട്ടുവയസ്​ പ്രായമുള്ള നായക്ക്​ ഉടമയിൽ നിന്നാണ്​ കോവിഡ്​ പകർന്നതെന്ന്​ ഡച്ച്​ അഗ്രിക്കൾച്ചർ മന്ത്രി കരോള സ്​ഷൂട്ടൻ പറഞ്ഞു.

നീർനായ ഫാമിൽ നിന്നാണ്​ പൂച്ചകൾക്ക്​ രോഗംപകർന്നത്​. നീർനായക്ക്​ ഏപ്രിലിൽ കോവിഡ്​ സ്​ഥിരീകരിച്ചിരുന്നു. ഹോ​ങ്കോങ്ങിലും നേരത്തേ രണ്ട്​ പട്ടികൾക്ക്​ കോവിഡ്​ കണ്ടെത്തിയിരുന്നു. ബെൽജിയത്തിലും ചൈനയിലും നേരത്തേ വളർത്തു മൃഗങ്ങൾക്ക്​ കോവിഡ്​ സ്​ഥിരീകരിച്ചിരുന്നു.

നെതർലൻഡ്​സിൽ 5643 പേരാണ്​ കോവിഡ്​ മൂലം മരിച്ചത്​. 43,681 പേർ രോഗബാധിതരാണ്​.

Tags:    
News Summary - Dog, 3 Cats Found Infected With Coronavirus In Netherlands - World news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.