ഇന്ത്യയിലേക്ക്​ വരൂ; ഗ്ലോബൽ ബിസിനസ്​ ഫോറത്തിൽ നിക്ഷേപകരെ സ്വാഗതം ചെയ്​ത്​ മോദി

ന്യൂയോർക്ക്​: ഇന്ത്യയെ നിക്ഷേപകർക്ക്​ വിശ്വസനീയമായ ഇടമാക്കുന്നതും രാജ്യത്തെ ഒരുമിപ്പിക്കുന്നതും ജനാധിപത ്യം, ജനസംഖ്യ, ചോദനം, നിശ്ചയദാർഢ്യം തുടങ്ങിയ നാല്​ ഘടകങ്ങളാണെന്ന്​​​ പ്രധാനമന്ത്രി നരേന്ദ്രമോദി. ന്യൂയോർക് കിലെ ബ്ലൂം ബർഗിൽ നടന്ന ഗ്ലോബൽ ബിസിനസ്​ ഫോറത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘‘നിങ്ങളുടെ ആഗ്രഹങ്ങളും ഞങ്ങളുടെ സ്വപ്​നങ്ങളും വളരെ നന്നായി യോജിക്കുന്നു. നിങ്ങളുടെ സാ​ങ്കേതിക വിദ്യക്കും ഞങ്ങളുടെ വൈദഗ്​ധ്യത്തിനും ഈ ലോകത്തെ മാറ്റിമറിക്കാനാവും. ആഗോള സാമ്പത്തിക വളർച്ചയെ അത്​ ത്വരിതപ്പെടുത്തും.’’ മോദി പറഞ്ഞു. വിദേശ സാ​ങ്കേതിക വിദ്യയേയും ഇന്ത്യൻ വൈദഗ്​ധ്യത്തേയും കൂട്ടിയോജിപ്പിക്കുകയാണ്​ താൻ വിഭാവനം ചെയ്യുന്നതെന്നും ഇതിൽ എവിടെയെങ്കിലും ഏതെങ്കിലും തരത്തിൽ വിള്ളലുണ്ടായാൽ താൻ വ്യക്തിപരമായി അതിൽ ഒരു പാലം കണക്കെ നിൽക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

അഞ്ച്​ ലക്ഷം കോടി ഡോളറിൻെറ സമ്പദ്​വ്യവസ്ഥയാക്കി രാജ്യത്തെ മാറ്റിയെടുക്കുകയെന്ന​ ലക്ഷ്യം ഇന്ത്യ മുന്നോട്ട്​ വെച്ചിട്ടുണ്ടെന്നും ഈ വലിയ ലക്ഷ്യം​ കൈവരിക്കാന​ുള്ള കഴിവും ധൈര്യവും സാഹചര്യവും ഇന്ത്യക്കുണ്ടെന്നും മോദി പറഞ്ഞു.

Tags:    
News Summary - democracy, demography, demand and decisiveness makes india reliable for investor says pm modi -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.