കോവിഡ്-19 എന്ന മരണ വൈറസ് പതിനായിരത്തിലേറെ ജീവനുകളെടുത്തതോടെ ലോകം അതിജാഗ്രതയിൽ. രണ്ടരലക്ഷം പേരിൽ വ ൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ചൈനയിൽ പുതുതായി മൂന്നു മരണം കൂടി റിപ്പോർട്ട് ചെയ്തു. സ്പെയിനിൽ 171ഉം. യു .കെയിൽ പുതിയ മരണം ഇല്ല. കോവിഡ് ബാധിച്ച് 144 പേരാണ് രാജ്യത്ത് മരിച്ചത്.
യൂറോപ്പിൽ മരണം 5000 ആയി. സ്പെയിനിൽ 24മണിക്കൂറിനിടെ 235പേർ കൂടി മരിച്ചു. ഇതോടെ മരണനിരക്ക് 1002 ആയി.വിരമിച്ച 65,000 ഡോക്ടർമാരോടും നഴ്സുമാരോടും ജോലിയിൽ പ്രവേശിക്കാൻ ആവശ്യപ്പെട്ട് ബ്രിട്ടീഷ് സർക്കാർ കത്തയച്ചു.
ഇറ്റലിയിൽ വിദേശകപ്പലുകൾ നങ്കൂരമിടുന്ന തുറമുഖങ്ങൾ അടച്ചു. ഇറ്റാലിയൻ കപ്പലുകളും ഗതാഗതം നിർത്തിവെച്ചു. യാത്രക്കാരെയും ജീവനക്കാരെയും വൈറസ് പരിശോധനക്ക് വിധേയമാക്കാനായി കടലിലുള്ള കപ്പലുകൾ തിരിച്ചുകൊണ്ടുവരാനും ശ്രമം തുടങ്ങി. ഇറ്റാലിയൻകപ്പലായ ഡയമണ്ട് പ്രിൻസസ് ജപ്പാൻതുറമുഖത്ത് നിരീക്ഷണത്തിലാണ്. ഫലം നെഗറ്റിവ് ആയവരോടും നിരീക്ഷണത്തിൽ കഴിയാനും ആരോഗ്യനില പരിശോധിക്കാനും നിർദേശം നൽകിയിട്ടുണ്ട്. ഏപ്രിൽ മൂന്നു വരെ നിയമം കർശനമായി പാലിക്കണം.
റഷ്യയിൽ ടാക്സി ഡ്രൈവർമാർ മാസ്ക് ധരിക്കുന്നുണ്ടോ എന്നും വാഹനങ്ങൾ കൃത്യമായി അണുമുക്തമാക്കുന്നുണ്ടോ എന്നും പരിശോധിക്കാൻ ട്രാഫിക് പൊലീസിന് നിർദേശമുണ്ട്.
നിലവിൽ 100 പോസിറ്റിവ് കേസുകളാണ് റഷ്യയിലുള്ളത്. ഒരു മരണവും റിപ്പോർട്ട് ചെയ്തിരുന്നു. ആളുകൾ കൂടിച്ചേരുന്നതും കടകേമ്പാളങ്ങൾതുറക്കുന്നതും വിലക്കിയിട്ടുണ്ട്. അടുത്ത മാസവും ഇതു തുടരുമെന്ന് പ്രധാനമന്ത്രി യൂസെപ്പെ കോണ്ടെ അറിയിച്ചു. യൂറോപ്പിൽ ഏറ്റവും കൂടുതൽ തൊഴിലാളികൾ ഉള്ളത് ഇറ്റലിയിലാണ്-1,20,000.
അതിനിടെ വൈറസിനെ പ്രതിരോധിക്കാൻ ലോകരാജ്യങ്ങൾ ഒന്നിച്ചതോടെ ഓഹരിവിപണികളിലും ഉണർവ് പ്രകടമായി. ഏഷ്യൻ ഓഹരി വിപണി നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. എണ്ണവിലയും വർധിച്ചു. ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശനിരക്ക് കുറച്ചു. വൈറസിൽ വലയുന്നവർക്ക് യൂറോപ്പും യു.എസും സാമ്പത്തിക പദ്ധതികളും പ്രഖ്യാപിച്ചു.
കർശന നടപടികളുമായി യു.എസ്
കഴിഞ്ഞാഴ്ചയോടെയാണ് വൈറസ് യു.എസിൽ വ്യാപകമായി പ്രചരിച്ചത്. 50 സംസ്ഥാനങ്ങളിലായി15,000ത്തോളം കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 217 പേർ മരിച്ചു. കോവിഡ്-19നെ ആദ്യം കാര്യമാക്കാതിരുന്നു യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ് പിന്നീട് അതിനെതിരെ പൊരുതാൻ ആഹ്വാനം ചെയ്തു. അതിർത്തികൾ അടച്ചും ആൾക്കൂട്ടങ്ങളെ നിരോധിച്ചുമാണ് യു.എസ് പ്രതിരോധ നടപടികൾ സ്വീകരിച്ചത്. സ്കൂളുകളും ബിസിനസ് സ്ഥാപനങ്ങളും അടഞ്ഞുകിടക്കുകയാണ്.
കാലിഫോർണിയ അടച്ചു
ഇറ്റലിയിൽ മരണനിരക്ക് ഭീതിദമായ രീതിയിൽ വർധിച്ച സാഹചര്യത്തിൽ കാലിഫോർണിയ നഗരം അടക്കാൻ ഗവർണർ ഗാവിൻ ന്യൂസം ഉത്തരവിട്ടു. വീട്ടിൽനിന്ന് പുറത്തിറങ്ങരുതെന്നാണ് ജനങ്ങൾക്ക് നൽകിയ നിർദേശം. നാലുകോടിയാണ് നഗരത്തിലെ ജനസംഖ്യ. നേരത്തേ വൈറസിനെ പ്രതിരോധിക്കാൻ 2.52 കോടി ഡോളർ ആവശ്യപ്പെട്ട് ഗവർണർ പ്രസിഡൻറ് ഡോണൾഡ് ട്രംപിന് കത്തെഴുതിയിരുന്നു.
വൈറസ് പ്രതിരോധ നടപടികളുടെ ഭാഗമായി യു.എസ്-മെക്സിക്കോ അതിർത്തി അടക്കും. ഇരുരാജ്യങ്ങളുടെയും വിദേശകാര്യ സെക്രട്ടറിമാർ ഇതുസംബന്ധിച്ച് ചർച്ച നടത്തി. നേരത്തേ യു.എസ്-കാനഡ അതിർത്തി അടച്ചിരുന്നു. നിലവിൽ യൂറോപ്പിൽനിന്നും ബ്രിട്ടൻ, ചൈന തുടങ്ങിയ രാജ്യങ്ങളിൽനിന്നുള്ളവർക്കും യു.എസിൽ പ്രവേശിക്കാൻ വിലക്കുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.