കോവിഡിന് മുന്നിൽ വിറങ്ങലിച്ച് ഇറ്റലി; 24 മണിക്കൂറിൽ മരിച്ചുവീണത് 919 പേർ

റോം: കോവിഡ് 19 മഹാമാരിക്ക് മുന്നിൽ വിറങ്ങലിച്ച് ഇറ്റലി. 24 മണിക്കൂറിനിടെ മാത്രം 919 പേരാണ് ഇറ്റലിയിൽ മരിച്ചത്. ഇതോടെ രാജ്യത്ത് ആകെ മരണം 9134 ആയി.

5909 പേർക്ക് കൂടി ഇന്നലെ കോവിഡ് സ്ഥിരീകരിച്ചതോടെ ഇറ്റലിയിൽ രോഗബാധിതരുടെ എണ്ണം 86,498 ആയി. ഇതിൽ 10,950 പേർക്ക് മാത്രമാണ് രോഗമുക്തി നേടാനായത്.

ഏറ്റവും കൂടുതൽ കോവിഡ് ബാധിതരുള്ള യു.എസിൽ 90 പേരാണ് 24 മണിക്കൂറിൽ മരിച്ചത്. ആകെ മരണം 1385 ആയി. 7920 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. ആകെ രോഗികൾ 93,355 ആയി.

സ്പെയിനിലും മരണനിരക്കിൽ വൻ വർധനവുണ്ടായി. 569 പേരാണ് 24 മണിക്കൂറിനിടെ മരിച്ചത്. ഇറാനിൽ 144 പേരും യു.കെയിൽ 181 പേരും നെതർലൻഡ്സിൽ 112 പേരും മരിച്ചു. അതേസമയം, ചൈനയിൽ അഞ്ച് പേർ മാത്രമാണ് മരിച്ചത്.

ലോകത്താകെ 574,860 പേരെ കോവിഡ് ബാധിച്ചിരിക്കുകയാണ്. ആകെ മരണം 26,369 ആയി. 129,965 പേരാണ് രോഗമുക്തി നേടിയത്.

Tags:    
News Summary - covid updates world news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.