കോവിഡ് മരണം 9000 കടന്നു; യൂറോപ്പിൽ സ്ഥിതി ഗുരുതരം

റോം: ലോകത്തെയാകെ മുൾമുനയിൽ നിർത്തി കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 9000 കടന്നു. യൂറോപ്യൻ രാജ്യങ്ങളിൽ സ്ഥിതി അതീവ ഗുരുതരമായി തുടരുകയാണ്.

കോവിഡ് ബാധിച്ച് 9314 മരണമാണ് ലോകമാകെ റിപ്പോർട്ട് ചെയ്തത്. കൊറോണയുടെ പ്രഭവ കേന്ദ്രമായി കരുതുന്ന ചൈനയിൽ 3245 പേരാണ് മരിച്ചത്. രണ്ടാമതുള്ള ഇറ്റലിയിൽ 2978 പേരും ഇറാനിൽ 1284 പേരും മരിച്ചു.

സ്പെയിൻ -767, ജെർമനി -36, യു.എസ് -159, ഫ്രാൻസ് -264, ദക്ഷിണ കൊറിയ 91, യു.കെ -108 എന്നിങ്ങനെയാണ് മറ്റ് രാജ്യങ്ങളിലെ മരണനിരക്ക്.

ലോകത്താകെ 2,28,020 പേർക്കാണ് കോവിഡ് ബാധ സ്ഥിരീകരിച്ചത്. ഇതിൽ 85,985 പേർ രോഗമുക്തി നേടി.

ഏറ്റവും കൂടുതൽ മരണം സംഭവിച്ച ചൈനയിൽ മരണനിരക്ക് കുറഞ്ഞുവരികയാണ്. അതേസമയം, യൂറോപ്യൻ രാജ്യങ്ങളായ ഇറ്റലി, സ്പെയിൻ, ജെർമനി, ഫ്രാൻസ് തുടങ്ങിയ ഇടങ്ങളിൽ സ്ഥിതി ഗുരുതരമായി തുടരുകയാണ്.

Tags:    
News Summary - covid death toll surges past 9000

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.