ബോറിസ്​ ജോൺസ​െൻറ നില മെച്ചപ്പെട്ടു

ലണ്ടൻ: കോവിഡ്​ ബാധിച്ച്​ ആശുപ​ത്രിയിൽ പ്രവേശിപ്പിച്ച ബ്രിട്ടീഷ്​ പ്രധാനമന്ത്രി ബോറിസ്​ ജോൺസ​​െൻറ നില മെ ച്ചപ്പെട്ടതായി സർക്കാർ വൃത്തങ്ങൾ അറിയിച്ചു. ആരോഗ്യനില ഗുരുതരമായതിനെ തുടർന്ന്​ തിങ്കളാഴ്​ച രാത്രി മുഴുവൻ അദ ്ദേഹം ഇൻറൻസീവ്​ കെയർ യൂനിറ്റിലായിരുന്നു. ശ്വാസതടസ്സമനുഭവപ്പെട്ടതിനാൽ ഓക്​സിജൻ നൽകിയതായും സ​െൻറ്​ തോമസ്​ ആശുപത്രി അധികൃതർ പറഞ്ഞു.


അതേസമയം, പ്രധാനമ​ന്ത്രി വ​െൻറിലേറ്ററിലാണെന്ന റിപ്പോർട്ട്​ സർക്കാർ തള്ളി. ഇപ്പോൾ മറ്റ്​ ഉപകരണങ്ങളുടെ സഹായമില്ലാതെ ശ്വസിക്കാൻ സാധിക്കുന്നുണ്ട്​. ന്യൂമോണിയ ബാധിച്ചിട്ടില്ലെന്നും ഡൗണിങ്​ സ്​ട്രീറ്റ്​ വ്യക്​തമാക്കി.
ഞായറാഴ്​ചയാണ്​ ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്​.

ജോൺസൺ പെ​ട്ടെന്ന്​ സുഖംപ്രാപിക്ക​ട്ടെയെന്ന്​ എലിസബത്ത്​ രാജ്​ഞി ആശംസിച്ചു. ജോൺസ​​െൻറ അഭാവത്തിൽ വിദേശകാര്യ സെക്രട്ടറി ഡൊമിനിക്​ റഅബിനാണ്​ ചുമതല. കുടുംബത്തിലൊരാൾക്ക്​ കോവിഡ്​ സ്​ഥിരീകരിച്ചതിനാൽ മന്ത്രി മൈക്കിൾ ഗോവ്​ ഐസൊലേഷനിലാണ്​. ബ്രിട്ടനിൽ കോവിഡ്​ ബാധിച്ച്​ 66000 ആളുകൾ മരിക്കുമെന്നാണ്​ മുന്നറിയിപ്പ്​. ഇതിനകം തന്നെ മരണസംഖ്യ 5000 കടന്നിട്ടുണ്ട്​.

Tags:    
News Summary - covid boris johnson-world news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.