??????????? ??????

ഓക്​സ്​ഫഡ് വികസിപ്പിച്ച വാക്​സിൻ ഇന്നു മുതൽ മനുഷ്യരിൽ പരീക്ഷിക്കും

ലണ്ടൻ: ഓക്​സ്​ഫഡ്​​ യൂനിവേഴ്​സിറ്റി വികസിപ്പിച്ച കോവിഡ്​ വാക്​സിൻ ഇന്നു മുതൽ മനുഷ്യരിൽ പരീക്ഷിക്കും. പരീക് ഷണം വിജയകരമായാൽ ബ്രിട്ടീഷുകാർക്ക്​ വാക്​സിൻ ലഭ്യമാക്കുന്നതിന്​ അതിവേഗ നടപടി ഉണ്ടാകുമെന്ന്​ ആരോഗ്യ സെക്രട്ടറി ഹാൻകോക്ക്​ പറഞ്ഞു.

ബ്രിട്ടനിൽ ഓക്​സ്​ഫഡ്​ യൂനിവേഴ്​സിറ്റിയിലും ഇംപീരിയൽ കോളജിലും കോവിഡ്​ വാക്​സിനായി ഗവേഷണം നടക്കുന്നുണ്ട്​. വാക്​സിൻ വികസിപ്പിക്കുന്നതിന്​ സാധ്യമായ എല്ലാ വഴികളും സർക്കാർ അന്വേഷിക്കുന്നുണ്ടെന്ന്​ ഹാൻകോക്ക്​ പറഞ്ഞു.

കോവിഡ്​ വാക്​സിൻ ഗവേഷണങ്ങൾക്കായി 420 കോടിയോളം രൂപയാണ്​ ഇരു സ്​ഥാപനങ്ങൾക്കും സർക്കാർ അനുവദിച്ചിട്ടുള്ളത്​. പരീക്ഷണം വിജയകരമായാൽ കുത്തിവെപ്പ്​ ഉൽപാദനത്തിനും സർക്കാർ പണം മുടക്കുമെന്ന്​ ഹാൻകോക്ക്​ പറഞ്ഞു.

Tags:    
News Summary - COVID-9 Vaccine Trials Start From today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.