ജനീവ: കോവിഡ് പ്രതിസന്ധി ഉടനെയൊന്നും അവസാനിക്കില്ലെന്ന് ലോകാരോഗ്യ സംഘടന. പല രാജ്യങ്ങളും കോവിഡിനെതിരെ യുള്ള പോരാട്ടത്തിൻെറ പ്രാരംഭ ഘട്ടത്തിലാണെന്നും ലോകാരോഗ്യ സംഘടന അഭിപ്രായപ്പെട്ടു.
‘‘അബന്ധം കാണിക്കരുത്. നമുക്ക് പോകാൻ ഏറെ ദൂരമുണ്ട്. ഒരുപാട് കാലം കൊറോണ വൈറസ് നമ്മോടൊപ്പമുണ്ടാകും. വീട്ടിലിരിക്കാനുള്ള ഉത്തരവുകളും ശാരീരിക അകലം പാലിക്കുന്ന മറ്റ് നടപടികളും മൂലം പല രാജ്യങ്ങളിലും രോഗവ്യാപനം വിജയകരമായി പിടിച്ചു നിർത്താൻ സാധിച്ചിട്ടുണ്ടെന്ന കാര്യത്തിൽ സംശയമില്ല.’’ -ലോകാരോഗ്യ സംഘടന തലവൻ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു.
പല രാജ്യങ്ങളും മഹാമാരിയുടെ പ്രാരംഭ ഘട്ടത്തിലാണ്. കോവിഡ് വളരെ നേരത്തേ ബാധിച്ച പല രാജ്യങ്ങളിലും രോഗബാധിതരുടെ എണ്ണം വർധിക്കുന്നത് കാണാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യു.എസ് ആസ്ഥാനമായ ജോൺസ് ഹോപ്കിൻസ് സർവകലാശാല പുറത്തുവിട്ട വിവരങ്ങളനുസരിച്ച് ലോകത്താകമാനം 2.6 മില്യണിലധികം പേരെ കോവിഡ് ബാധിച്ചിട്ടുണ്ട്.1,83,027 പേർ കോവിഡ് ബാധിച്ചു മരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.