അഴിമതിക്കും കുടുംബവാഴ്ചക്കും ഖജനാവ് കൊള്ളയ്ക്കും മൂക്കുകയറിട്ടു -മോദി

പാരീസ്: ഇന്ത്യയിൽ അഴിമതിക്കും കുടുംബവാഴ്ചക്കും സ്വജനപക്ഷപാതത്തിനും പൊതുഖജനാവിന്‍റെ കൊള്ളയ്ക്കും മുമ്പെങ് ങുമില്ലാത്ത വിധം മൂക്കുകയറിട്ട് നിയന്ത്രിക്കാൻ കഴിഞ്ഞതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ബി.ജെ.പി നേതൃത്വത്തില ുള്ള സർക്കാറിനെ ജനം രണ്ടാം തവണയും വൻ ഭൂരിപക്ഷത്തിൽ അധികാരത്തിലേറ്റിയത് പുതിയ ഇന്ത്യ എന്ന സ്വപ്നം യാഥാർഥ്യമാക ്കാനാണ്. ഫ്രാൻസ് സന്ദർശിച്ച മോദി പാരീസിലെ യുനെസ്കോ ആസ്ഥാനത്ത് ഇന്ത്യൻ വംശജരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു.

ഇന്ത്യയുടെ മുന്നോട്ടുള്ള കുതിപ്പിന് കാരണം ജനങ്ങൾ വോട്ടുകളുടെ രൂപത്തിൽ നൽകിയ ഉറച്ച പിന്തുണയാണ്. പുതിയ സർക്കാർ 75 ദിവസം മാത്രമാണ് പിന്നിട്ടത്. അതിനിടെ പാർലമെന്‍റിൽ ഉൾപ്പടെ ദൃഢമായ തീരുമാനങ്ങൾ കൈക്കൊള്ളാൻ സാധിച്ചു.

ഒരു സർക്കാറിന്‍റെ ആദ്യ ദിനങ്ങൾ ആശംസകൾ സ്വീകരിക്കാനും പദ്ധതികൾ ആസൂത്രണം ചെയ്യാനുമുള്ളതാണ്. എന്നാൽ, ഞങ്ങൾ അങ്ങനെ ചെയ്തില്ല. ഇതിനിടെ കൈക്കൊണ്ട തീരുമാനങ്ങൾ സർക്കാറിന്‍റെ കാര്യപ്രാപ്തിയാണ് തെളിയിക്കുന്നത് -മോദി പറഞ്ഞു.

ഇന്ത്യയിൽ താൽകാലികമായി യാതൊന്നുമില്ലെന്ന് ആർട്ടിക്കിൾ 370 റദ്ദാക്കിയ തീരുമാനത്തെ പരാമർശിച്ച് മോദി പറഞ്ഞു. കശ്മീരിനുള്ള പ്രത്യേക പദവിയെന്ന താൽകാലിക തീരുമാനം ഒഴിവാക്കാൻ നീണ്ട 70 വർഷം വേണ്ടിവന്നു. ചെയ്യാനുള്ള കാര്യങ്ങൾ എത്രയും വേഗം പൂർത്തിയാക്കുകയാണ് ലക്ഷ്യമിടുന്നതെന്നും മോദി പറഞ്ഞു.

ത്രിരാഷ്ട്ര സന്ദർശനത്തിന്‍റെ ഭാഗമായാണ് മോദി ഫ്രാൻസിലെത്തിയത്. ഫ്രാൻസിന് പിന്നാലെ യു.എ.ഇ, ബഹ്റൈൻ രാജ്യങ്ങളും മോദി സന്ദർശിക്കും. പിന്നീട്, ജി-7 ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി ഫ്രാൻസിലേക്ക് തന്നെ മടങ്ങും.

Tags:    
News Summary - Corruption, Dynasty, Looting Reined In Like Never Before: PM In France

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.