ശീതള പാനീയവുമായി ഇംഗ്ലണ്ടിലെത്തിയ ശീതീകരിച്ച​ ലോറിയിൽ കുട്ടികളടക്കം 21 പേർ

ലണ്ടൻ: ശീതള പാനീയവുമായി ഇംഗ്ലണ്ടിലേക്ക്​ കടക്കുന്ന ശീതീകരിച്ച ലോറിയിൽ ഒളിച്ചു കടക്കാൻ ശ്രമിച്ച കുട്ടികളുൾപ്പെടെ 21 പേരെ പിടികൂടി. ദക്ഷിണ ഇംഗ്ലണ്ടിലെ ന്യുഹാവൻ പോർട്ടിലെ അതിർത്തി സേന നടത്തിയ പരിശോധനയിലാണ്​ ഇവരെ പിടികൂടിയത്​.

സംഘത്തിലെ 15 ​േപർ പന്ത്രണ്ടിനോടടുത്ത പ്രായത്തിലുള്ള കുട്ടികളായിരുന്നു. ഇവർ വിയറ്റ്​നാമിൽ നിന്നുള്ള സംഘമാണെന്നാണ്​​ കരുതുന്നത്​​. ഇംഗ്ലണ്ടിലേക്ക്​ നിയമവിരുദ്ധമായി കടക്കാൻ ഇവരെ സഹായിച്ചതിന്​ വാഹനത്തി​​​​െൻറ ഡ്രൈവറെന്നു കരുതുന്ന റൊമേനിയക്കാരനെതിരെ കേസെടുത്തിട്ടുണ്ട്​.

കുട്ടികളെ സാമൂഹ്യ പ്രവർത്തകരുടെ സംരക്ഷണയിലാക്കിയിരിക്കുകയാണ്​. ഇവർ ഇംഗ്ലണ്ടിലെത്തിയതിനെ കുറിച്ച്​ അന്വേഷണം ആരംഭിച്ചിട്ടുണ്ട്​.


Tags:    
News Summary - Children Among 21 People Found In Refrigerated Lorry At UK Port -world news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.