Posted On
date_range Updated On
date_range ബാഴ്സലോണയിൽ പ്രതിഷേധം ശക്തം; വിമാന ഗതാഗതം തടസപ്പെട്ടു
ബാഴ്സലോണ: കറ്റാലൻ നേതാക്കളെ ശിക്ഷിച്ച കോടതി വിധിയിൽ പ്രതിഷേധിച്ച് ബാഴ്സലോണയിൽ പ്രതിഷേധം ശക്തമാകുന്നു. രാജ്യദ്രോഹം കുറ്റം ചുമത്തി ഇവരിൽ പലരേയും 13 വർഷം വരെ കോടതി ശിക്ഷിച്ചിരുന്നു. പൊതു ഫണ്ട് ദുരുപയോഗം ചെയ്തതിനാണ് നാല് പേർക്ക് ശിക്ഷ വിധിച്ചത്. ചിലർക്ക് പിഴ ശിക്ഷയും വിധിച്ചിരുന്നു.
ശിക്ഷ വിധിച്ചതിന് പിന്നാലെ ബാഴ്സലോണയിലെ തെരുവുകൾ കറ്റാലൻ പ്രക്ഷോഭകർ കീഴടക്കുകയായിരുന്നു. റോഡ് ഗതാഗതം തടസപ്പെടുത്തിയ പ്രക്ഷോഭകർ റെയിൽവേ ട്രാക്കുകൾക്ക് തീയിട്ടു. വിമാനത്താവളത്തിലേക്ക് കൂടി പ്രതിഷേധം വ്യാപിപ്പിച്ചതോടെ വ്യോമഗതാഗതവും താളംതെറ്റി.
ഏകദേശം 100 വിമാനങ്ങളാണ് പ്രക്ഷോഭങ്ങളെ തുടർന്ന് റദ്ദാക്കിയത്. അമേരിക്കൻ എയർലൈൻസിൻെറ ന്യൂയോർക്ക്, മിയാമി, ചിക്കാഗോ, ഫിലാൽഡൽഫിയ എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങളും റദ്ദാക്കിയവയിൽ ഉൾപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.