പൗരത്വ ഭേദഗതി നിയമത്തിനെതിരെ ആംസ്റ്റർഡാമിൽ വീണ്ടും പ്രതിഷേധം

ആംസ്റ്റർഡാം: ഇന്ത്യയിൽ നടപ്പാക്കാനിരിക്കുന്ന പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധവുമായി ആംസ്റ്റർഡാമിലെ ഇ ന്ത്യക്കാർ. കഴിഞ്ഞ ദിവസം ആംസ്റ്റർഡാമിലെ ഡാം സ്ക്വയറിലാണ് രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർ പ്രതിഷേ ധവുമായി അണി നിരന്നത്.

ഇന്ത്യയിൽ പ്രതിഷേധ സമരങ്ങൾക്ക് നേതൃത്വം നൽകുന്ന വിദ്യാർഥികൾക്കും ജനങ്ങൾക്കും പിന്തുണ പ്രഖ്യാപിച്ചും സി.എ.എ, എൻ.ആർ.സി എന്നിവയിൽ പ്രതിഷേധിച്ചും മുദ്രാവാക്യങ്ങളുയർത്തിയാണ് പ്രതിഷേധം. സി.എ.എക്കെതിരെ 1225 പേരുടെ ഒപ്പുകൾ രേഖപ്പെടുത്തുകയും ചെയ്തു.

ഇത് ആറാം തവണയാണ് നെതർലാഡ്സിൽ താമസിക്കുന്ന ഇന്ത്യക്കാർ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധമുയർത്തുന്നത്. നേരത്തെ ഇന്ത്യൻ എംബസി, അന്താരാഷ്ട്ര കോടതി എന്നിവക്ക് മുൻപിലും വിവിധ പട്ടണങ്ങളിലും പ്രതിഷേധം അരങ്ങേറിയിരുന്നു.

Tags:    
News Summary - CAA Protest Again in Amsterdam-World News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.