????? ????????, ?????? ?????????

5ജി രേഖ ചോർച്ച: ബ്രിട്ടീഷ് പ്രതിരോധ സെക്രട്ടറിയെ തെരേസ മെയ് പുറത്താക്കി

ലണ്ടൻ: ബ്രിട്ടീഷ് പ്രതിരോധ സെക്രട്ടറി ഗാവിൻ വില്യംസിനെ പ്രധാനമന്ത്രി തെരേസ മെയ് പുറത്താക്കി. ടെലികോം മേഖലയുമായി ബന്ധപ്പെട്ട രേഖകൾ ചോർന്നത് വിവാദമായ സാഹചര്യത്തിലാണ് നടപടി.

ഗാവിൻ വില്യംസിനെ പകരം പെന്നി മോർഡന്‍റിനെ പുതിയ പ്രതിരോധ സെക്രട്ടറിയായി നിയമിച്ചു. ബ്രിട്ടീഷ് പ്രതിരോധ സെക്രട്ടറിയാകുന്ന ആദ്യ വനിതയാണ് പെന്നി.

രാജ്യത്തെ 5ജി നെറ്റ് വർക്കുമായി ബന്ധപ്പെട്ട് ചൈനീസ് കമ്പനി ഹുവായിയുമായി തെരേസ മെയ് സർക്കാർ ഏർപ്പെട്ട കരാറിന്‍റെ വിവരങ്ങൾ മാധ്യമങ്ങളിലൂടെ ചോർന്നിരുന്നു. എന്നാൽ, ഈ സംഭവം നിഷേധിച്ച ഗാവിൻ വില്യംസിനോട് രാജിവെക്കാൻ സർക്കാർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ തയാറാകാത്ത സാഹചര്യത്തിലാണ് പുറത്താക്കൽ നടപടി.

Tags:    
News Summary - British Prime Minister Theresa May terminate Defense Secretary Gavin Williamson -World News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.