ബ്രി​ട്ടീ​ഷ്​ പാ​ർ​ല​മെൻറ്​ ആ​ക്ര​മ​ണം: ആക്രമി ബ്രിട്ടിഷ്​ പൗരൻ –തെരേസ മേയ്​ 

ലണ്ടൻ: ലണ്ടനിലെ ബ്രിട്ടീഷ് പാർല െമൻറിനു സമീപം ആക്രമണം നടത്തിയ  പ്രതിയെ തിരിച്ചറിഞ്ഞു. 52 കാരനായ ഖാലിദ് മസൂദ് ആണ് ആക്രമിയെന്ന് പൊലീസ് അറിയിച്ചു.  തെക്കുകിഴക്കൻ ഇംഗ്ലണ്ടിലെ ക​െൻറ് കൗണ്ടിയാണ് ഇയാളുടെ ജൻമദേശം. ആക്രമണവുമായി ബന്ധപ്പെട്ട് എട്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ആക്രമിക്ക് സഹായം നൽകിയവരാണ് ഇവരെന്നാണ് സൂചന. 

ആക്രമണത്തി​െൻറ ഉത്തരവാദിത്തം െഎ.എസ് ഏറ്റെടുത്തു.സ്വന്തം വാർത്ത  ഏജൻസിയായ അമഖിലൂടെയാണ് െഎ.എസ് വിവരം പുറത്തുവിട്ടത്. ആക്രമണത്തിനു പിന്നിൽ െഎ.എസ് ഭീകരരാണെന്ന് സംശയിക്കുന്നതായി  പ്രതിരോധ സെക്രട്ടറി മൈക്കിൾ ഫാലൻ വെളിപ്പെടുത്തിയിരുന്നു. ആക്രമണത്തെ തുടർന്ന് ബർമിങ്ഹാം, ലണ്ടൻ തുടങ്ങിയ പ്രമുഖ നഗരങ്ങളിൽ തിരച്ചിൽ ഉൗർജിതമാക്കി. 

ഭീകരരുമായി ബന്ധമുള്ളവരെന്നു സംശയിക്കുന്നവർക്കായി ബുധനാഴ്ച രാത്രി ഉടനീളം നൂറുകണക്കിന് പൊലീസുകാർ ബ്രിട്ടീഷ് നഗരങ്ങളിൽ തിരച്ചിൽ നടത്തിയതായി സ്കോട്ലൻഡ് യാഡ് ആക്ടിങ് ഡെപ്യൂട്ടി കമീഷണറും ഭീകരവിരുദ്ധ സേനയുടെ  തലവനുമായ മാർ റൗലെ പറഞ്ഞു. ആക്രമിക്കു പിന്നിൽ അന്താരാഷ്ട്ര ഭീകരസംഘങ്ങളുണ്ടോ എന്ന കാര്യം പരിശോധിക്കുകയാണെന്നും അദ്ദേഹം  അറി‍യിച്ചിരുന്നു.  

ആക്രമിയെ ബ്രിട്ടീഷ്  രഹസ്യാന്വേഷണ വിഭാഗത്തിന് അറിയാമായിരുന്നു  ആക്രമണം നടത്തിയയാൾ ബ്രിട്ടീഷ് പൗരനാണെന്നും തീവ്രവാദത്തിൽ ആകൃഷ്ടനായ ഇയാളെ നേരത്തെ ബ്രിട്ടീഷ്  രഹസ്യാന്വേഷണ വിഭാഗത്തിന് അറിയാമായിരുന്നുവെന്നും  പ്രധാനമന്ത്രി തെരേസ മേയ് അറിയിച്ചു. തീവ്രവാദവുമായി ബന്ധപ്പെട്ട് വർഷങ്ങൾക്കു മുേമ്പ  ഇയാളെ കുറിച്ച് അന്വേഷണം നടത്തിയിരുന്നു. എന്നാൽ, സമീപകാലത്തൊന്നും  രഹസ്യാന്വേഷണ വിഭാഗം ഇയാളെ കുറിച്ച് അന്വേഷിച്ചിട്ടില്ല.

പാർലമ​െൻറിലെ ജനപ്രതിനിധി സഭയിൽ സംസാരിക്കുകയായിരുന്നു അവർ.   നമ്മുടെ ജനാധിപത്യത്തെ നിശ്ശബ്ദമാക്കാനുള്ള ശ്രമമാണ് ആക്രമി നടത്തിയത്. എന്നാൽ,  നാം അതെല്ലാം മറികടന്നിരിക്കുന്നു. തീവ്രവാദ ആക്രമണത്തിലൂടെ ബ്രിട്ടീഷ് ജനതയെ ഭയപ്പെടുത്താൻ കഴിയില്ലെന്നും അത് മറികടക്കാനുള്ള ഇച്ഛാശക്തി നമുക്കുണ്ടെന്നു മുള്ള സന്ദേശമാണിത് പകർന്നു നൽകുന്നതെന്നും മേയ് സൂചിപ്പിച്ചു. നമ്മുടെ തലസ്ഥാന നഗരിയാണ് ഭീകരർ ആക്രമണത്തിന് തെരെഞ്ഞടുത്തത്. വിവിധ രാജ്യത്തുള്ളവരെയും മതവിശ്വാസികളെയും സാംസ്കാരിക പൈതൃകമുള്ളവരെയും ഒരുപോലെ സ്വീകരിച്ച നഗരമാണിത്. അതിനാൽ ആക്രമണം നടക്കേണ്ട ഒരു സാഹചര്യവും ഇവിടെയില്ല ^മേയ് പറഞ്ഞു. 
പാർലമ​െൻറ് സമ്മേളിച്ചു

വ്യാഴാഴ്ച ബ്രിട്ടീഷ് പാർലമ​െൻറ് സമ്മേളിച്ചു. പതിവുപോലെ രാവിലെ 10.30നാണ് സഭാനടപടികൾ തുടങ്ങിയത്. കൊല്ലപ്പെട്ടവർക്ക് ആദരാഞ്ജലിയുമായി ഒരു മിനിറ്റ് മൗനമാചരിച്ചാണ് പാർലമ​െൻറ് നടപടികൾ ആരംഭിച്ചത്. സഭ  കീത് പാമറുടെ സേവനത്തെ പ്രകീർത്തിച്ചു.  പാർലമ​െൻറ് സമ്മേളിക്കുന്നുണ്ടെങ്കിലും വെസ്റ്റ്മിനിസ്റ്റർ പൂർണമായും സുരക്ഷാ ഉദ്യോഗസ്ഥരുടെ വലയത്തിലാണ്. ബുധനാഴ്ച സഭ സമ്മേളനം നടന്നുകൊണ്ടിരിക്കെയാണ് പാർലമ​െൻറിന് പുറത്ത് ആക്രമണം നടന്നത്. തുടർന്ന് നടപടികൾ നിർത്തിവെക്കുകയായിരുന്നു. സംഭവത്തിൽ ആക്രമിയുൾപ്പെടെ  നാലുപേരാണ് കൊല്ലപ്പെട്ടത് . 200ഒാളം പേരാണ്  പാർലമ​െൻറിന് അകത്തുണ്ടായിരുന്നത്. സംഭവശേഷം മന്ത്രിമാരുടെയും ഇൻറലിജൻസ് ഉദ്യോഗസ്ഥരുടെയും യോഗം വിളിച്ചുചേർത്ത് കാര്യങ്ങൾ വിലയിരുത്തി. 

വിവരങ്ങൾ പ്രധാനമന്ത്രി, എലിസബത്ത് രാജ്ഞിയെ ധരിപ്പിക്കുകയും ചെയ്തു.ബുധനാഴ്ച ഉച്ചക്കാണ് സംഭവങ്ങളുടെ തുടക്കം. സ്കൂൾ കുട്ടികളുൾപ്പെടെയുള്ള തിരക്കേറിയ വെസ്റ്റ്മിനിസ്റ്റർ ബ്രിഡ്ജിലൂടെ ആയുധങ്ങളുമായി അമിതവേഗത്തിൽ കാറോടിച്ചുവന്ന ആക്രമി നിരവധി പേരെ ഇടിച്ചുതെറിപ്പിച്ച ശേഷം പാർലമ​െൻറിലേക്ക് കടക്കാൻ ശ്രമിക്കുകയായിരുന്നു. ആക്രമിയെ തടഞ്ഞ സുരക്ഷജീവനക്കാരനെ കുത്തിക്കൊന്ന ശേഷം മറ്റൊരു ജീവനക്കാരനെയും ആക്രമിക്കാൻ ശ്രമിച്ചു. അതു തടഞ്ഞ പൊലീസ് ഇയാളെ പിന്നീട് വെടിവെച്ചുകൊല്ലുകയായിരുന്നു.

ബ്രിട്ടന് ലോകത്തി​െൻറ പിന്തുണ 

ലോകനേതാക്കൾ ബ്രിട്ടന് െഎക്യദാർഢ്യം പ്രകടിപ്പിച്ചു. കഴിഞ്ഞ വർഷം സമാനരീതിയിലുള്ള ആക്രമണത്തിന് സാക്ഷികളായ ഫ്രാൻസും ജർമനിയും ബ്രിട്ടന് എല്ലാ  പിന്തുണയും പ്രഖ്യാപിച്ചു. 
ഇൗഫൽ ഗോപുരം കഴിഞ്ഞ ദിവസം അർധരാത്രി വിളക്കുകളണച്ച് െകാല്ലപ്പെട്ടവർക്ക് ആദരാഞ്ജലി അർപ്പിച്ചു. 
ആക്രമിയെ വെടിവെച്ചു വീഴ്ത്തി നിരവധി പേരുടെ  ജീവൻ രക്ഷിച്ച ബ്രിട്ടീഷ് സുരക്ഷസേനയെ അഭിനന്ദിച്ച യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ് ബ്രിട്ട​െൻറ ദുഃഖത്തിൽ പങ്കുചേരുന്നതായി അറിയിച്ചു. കഴിഞ്ഞ ജൂലൈയിൽ ഫ്രാൻസിലെ  തിരക്കേറിയ നഗരമായ നീസിൽ നടന്ന ട്രക്ക് ആക്രമണത്തിൽ 84 പേരുടെ ജീവൻ പൊലിഞ്ഞിരുന്നു. ആക്രമണത്തി​െൻറ ഉത്തരവാദിത്തം െഎ.എസ് ഏറ്റെടുത്തു. ആൾക്കൂട്ടത്തിനിടയിലേക്ക്  ആക്രമി ട്രക്ക് ഇടിച്ചുകയറ്റുകയായിരുന്നു. 
കഴിഞ്ഞ ഡിസംബറിൽ ബെർലിനിലെ ക്രിസ്മസ് ചന്തയിലേക്ക് ആക്രമി ലോറി ഇടിച്ചുകയറ്റിയ സംഭവത്തിൽ 12 പേർ കൊല്ലപ്പെട്ടിരുന്നു. ഇൗ ആക്രമണത്തി​െൻറ ഉത്തരവാദിത്തവും െഎ.എസ് ഏറ്റെടുത്തു. 32 പേരുടെ ജീവൻ പൊലിഞ്ഞതി​െൻറ അനുസ്മരണ ചടങ്ങുകൾ നടക്കുന്നതിനിടെ ലണ്ടനിലെ ആക്രമണവിവരം അറിഞ്ഞ  ബെൽജിയം പ്രധാനമന്ത്രി ചാൾസ് മൈക്കൽ എല്ലാ പിന്തുണയും വാഗ്ദാനം ചെയ്ത് ബ്രിട്ടന് സന്ദേശമയച്ചു. 
യൂറോപ്യൻ കമ്മീഷൻ പ്രസിഡൻറ് ജീൻ ക്ലൗഡ് ജങ്കാറും റഷ്യൻ പ്രസിഡൻറ്  വ്ലാദിമിർ പുടിനും ബ്രിട്ടീഷ് ജനതക്ക് െഎക്യദാർഢ്യം പ്രഖ്യാപിച്ചു. 
കാനഡ, ആസ്ട്രേലിയ, ൈചന, സ്പെയിൻ, നെതർലൻഡ്സ്, തുർക്കി എന്നീ രാജ്യങ്ങളിലെ തലവന്മാരും പിന്തുണ അറിയിച്ചു. ആക്രമണത്തെ ഫ്രാൻസിസ് മാർപാപ്പയും അപലപിച്ചു.   

Tags:    
News Summary - british parliament attack

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.