ബ്രിട്ടനിലെ ധനികരുടെ പട്ടികയിൽ ഹിന്ദുജ സഹോദരർ ഒന്നാമത്
ലണ്ടൻ: ബ്രിട്ടനിലെ ധനികരുടെ 2017ലെ ലിസ്റ്റിൽ ഒന്നാമതെത്തി ഇന്ത്യക്കാരായ ഹിന്ദുജ സഹോദരന്മാർ. 1620 കോടി പൗണ്ടാണ് ഇവരുെട സമ്പാദ്യം. കഴിഞ്ഞ വർഷത്തേതിനേക്കാൾ 320 കോടി കൂടുതലാണിത്.
ശ്രീചന്ദും (81) ഗോപിചന്ദ് ഹിന്ദുജയും (77) എണ്ണ, വാതകം, ഒാേട്ടാമോട്ടിവ്, െഎ.ടി, ഉൗർജം, മാധ്യമം, ബാങ്കിങ്, ആേരാഗ്യമേഖല എന്നിവയിലെ നിക്ഷേപത്തിലൂടെ ഉണ്ടാക്കിയ നേട്ടമാണ് ഇവരെ പട്ടികയിൽ ഒന്നാമതെത്തിച്ചത്.
ബ്രിട്ടനിലെ ഏറ്റവും ധനികരായ 1,000 പേരുടെ പട്ടികയിൽ ഹിന്ദുജ സഹോദരന്മാരെ കൂടാതെ ഇന്ത്യക്കാരായ 40 പേർ കൂടിയുണ്ട്. ഇന്ത്യൻ സംരംഭക സഹോദരന്മാരായ ഡേവിഡും സിമോൺ റൂബെനും 1400 കോടി പൗണ്ടുമായി മൂന്നാം സ്ഥാനത്തുണ്ട്. കഴിഞ്ഞ വർഷത്തെ പട്ടികയിൽ ഇവരായിരുന്നു ഒന്നാം സ്ഥാനത്ത്. സ്റ്റീൽ വ്യാപാരി എൻ. ലക്ഷ്മിയും മൂന്നാം സ്ഥാനത്തുണ്ട്. 1320 കോടി പൗണ്ടുമായി മിത്തലാണ് നാലാം സ്ഥാനത്ത്. െബ്രക്സിറ്റിെൻറ അനന്തരഫലമാണ് ഇവരുടെ സമ്പാദ്യത്തിലെ വർധനയെന്നാണ് വിലയിരുത്തപ്പെടുന്നത്.
എന്നാൽ, യൂറോപ്യൻ യൂനിയനിൽനിന്ന് വിട്ടുനിൽക്കാനുള്ള ബ്രിട്ടെൻറ തീരുമാനത്തെ തുടർന്നുണ്ടായ അനിശ്ചിതത്വം രാജ്യത്തെ സമ്പന്നരെ ബാധിച്ചിട്ടില്ലെന്ന് ‘ദി സൺഡേ ടൈംസ് റിച്ച് ലിസ്റ്റ്’ എന്ന പേരിലുള്ള പട്ടിക സൂചിപ്പിക്കുന്നുണ്ട്. രാജ്യത്തെ ധനികരുടെ സമ്പാദ്യത്തിൽ കഴിഞ്ഞ വർഷത്തേതിനേക്കാൾ 14 ശതമാനം വർധനയാണുണ്ടായിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.