ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണ് കോവിഡ്

ലണ്ടൻ: ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസന് കോവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചു. ട്വിറ്ററിലൂടെ പ്രധാനമന്ത്രി തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

24 മണിക്കൂറിനിടെ തനിക്ക് നേരിയ ലക്ഷണങ്ങൾ പ്രകടമായെന്നും ഇതേതുടർന്ന് പരിശോധിച്ചപ്പോൾ കൊറോണ സ്ഥിരീകരിച്ചെന്നും ബോറിസ് ട്വിറ്ററിലൂടെ അറിയിച്ചു. സ്വയം ക്വാറന്‍റൈനിലാണ്. ഈ വൈറസിനെ തുരത്താൻ വീഡിയോ കോൺഫറൻസിങ് വഴി സർക്കാറിനെ നയിക്കും -ട്വീറ്റിൽ പറയുന്നു.

ബ്രിട്ടനിൽ ഇതുവരെ 11,658 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 578 പേർ മരണത്തിന് കീഴടങ്ങി.

Tags:    
News Summary - Boris Johnson tests positive for Covid-world news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.