737 മാക്​സ്​: ആശയ വിനിമയത്തിൽ പാളിച്ചയുണ്ടായെന്ന്​ ബോയിങ്​ സി.ഇ.ഒ

പാരീസ്​: ​ബോയിങ്​ 737 മാക്​സ്​ വിമാനങ്ങളുടെ തകർച്ചയുമായി ബന്ധപ്പെട്ട്​ പ്രതികരണവുമായി കമ്പനി സി.ഇ.ഒ. ഡെന്നീസ് ​ മുള്ളിൻബർഗ്​. പാരീസ്​ എയർ ഷോയ്​ക്ക്​ മുന്നോടിയായി നടത്തിയ വാർത്താ സമ്മേളനത്തിലാണ്​ ബോയിങ്​ സി.ഇ.ഒയുടെ പ്രതികരണം.

വിമാനങ്ങളിൽ പൈലറ്റുമാർക്ക്​ ദിശ സംബന്ധിച്ച്​ മുന്നറിയിപ്പ്​ നൽകാനായി ലൈറ്റ്​ സംവിധാനം നിലവിലുണ്ട്​​. എന്നാൽ, പ്രത്യേകമായുള്ള കോക്​പിറ്റ്​ ഇൻഡിക്കേറ്റർ ഘടിപ്പിച്ചാൽ മാത്രമേ ഈ മുന്നറിയിപ്പ്​ സംവിധാനം പ്രവർത്തിക്കുകയുള്ളു.ഇക്കാര്യം വിമാന കമ്പനികളെ അറിയിക്കുന്നതിൽ വീഴ്​ച പറ്റിയിട്ടുണ്ടെന്നാണ്​ ബോയിങ്​ സി.ഇ.ഒയുടെ കുറ്റസമ്മതം.

അപകടത്തിൽപ്പെട്ട ലയൺ എയർ, എത്യോപ്യൻ എയർ ലൈൻ തുടങ്ങിയ ​വിമാനങ്ങളിൽ കോക്​പിറ്റ്​ ഇൻഡിക്കേറ്റർ ഘടിപ്പിച്ചിരുന്നില്ല. ​ഭൂരിപക്ഷം ബോയിങ്​ 737 മാക്​സ്​ വിമാനങ്ങളിലും ഈ സംവിധാനം ഘടിപ്പിച്ചി​ട്ടില്ലെന്നാണ്​ റിപ്പോർട്ടുകൾ.

Tags:    
News Summary - Boeing C.E.O. Acknowledges ‘Mistake’-World news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.