ലണ്ടൻ ബിഗ്​ബെൻ  മണിയടി നിർത്തുന്നു

ലണ്ടൻ: ലണ്ടൻ നഗരത്തി​​​െൻറ മുഖമുദ്രയായ ബിഗ്​ബെൻ  ക്​ളോക്​  മണിനാദം താൽകാലികമായി നിർത്തുന്നു. പാർലമെ​​​െൻറ മന്ദിരമായ വെസ്റ്റ്മിനിസ്റ്റർ പാലസിലെ ക്യൂൻ എലിസബത്ത് ടവറിലുള്ള ബിഗ് ബെൻ ക്​ളോക്​  2021വരെയാണ്​ പണിമുടക്കുക​. തിങ്കളാഴ്​ച ഉച്ചക്ക്​ പന്ത്രണ്ടുമണി അടിച്ചശേഷം ബിഗ് ബെൻ നിശ്ചലമാകും. എലിസബത്ത് ടവറി​​​െൻറയും ക്​ളോക്കി​​​െൻറയും അറ്റകുറ്റപ്പണികൾ നടത്തുന്നതിനാണ്​ ​ബിഗ്​ബെന്നി​​​െൻറ പ്രവർത്തനവും താൽകാലികമായി നിർത്തുന്നത്.  ഇനി 2021 ലാണ്​ ബിഗ്​ബെൻ പ്രവർത്തിച്ചു തുടങ്ങുക. 

2007 ലാണ്‌ ഇതിനു മുമ്പ്‌ ബിഗ്‌ ബെന്‍ നിലച്ചത്‌. 1983 നും 85 നുമിടയിലും അറ്റകുറ്റപ്പണിക്കായി മാറ്റിയിരുന്നു. അറ്റകുറ്റപ്പണി നാലുവര്‍ഷം നീണ്ടുനില്‍ക്കുമെങ്കിലും ഇതിനിടയില്‍ പുതുവല്‍സരപ്പിറവിയിലും റിമംബറന്‍സ്‌ യസ്‌റ്റര്‍ഡേയിലും മണി മുഴങ്ങും.

160 വർഷം പഴക്കമുള്ള ടവറിന് 29 മില്യൺ പൗണ്ട് മുടക്കിയാണ് പുതുമുഖവും കരുത്തും നൽകുന്നത്. യുനെസ്കോയുടെ വേൾഡ് ഹെറിറ്റേജ് പട്ടികയിൽ ഉൾപ്പെട്ട ചരിത്രസ്മാരകമാണിത്.  96 മീറ്റർ ഉയരമുള്ള ക്യൂൻ എലിസബത്ത് ടവറിന്റെ മുകളിലുള്ള ബിഗ് ബെൻ ഓരോ മണിക്കൂറിലും മുഴങ്ങുമായിരുന്നു. 

Tags:    
News Summary - Big Ben bell to go silent in London for repairs until 2021

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.