നോ​ത്ര​ദാം ദേ​വാ​ല​യ​ത്തി​ലെ തേ​നീ​ച്ച​ക​ൾ സു​ര​ക്ഷി​ത​ർ

പാ​രി​സ്​: തീ​പി​ടി​ത്ത​ത്തി​ൽ നോ​ത്ര​ദാം ദേ​വാ​ല​യം ക​ത്തി​യ​മ​ർ​ന്ന​പ്പോ​ഴും മേ​ൽ​ക്കൂ​ര​യി​ൽ നി​ർ​ മി​ച്ച തേ​നീ​ച്ച​ക്കൂ​ടു​ക​ൾ സു​ര​ക്ഷി​തം. ഈ ​കൂ​ടു​ക​ളി​ൽ ക​ഴി​ഞ്ഞ തേ​നീ​ച്ച​ക​ൾ ദു​ര​ന്തം അ​തി​ജീ​വി​ച്ച ​താ​യി അ​വ​യെ പ​രി​പാ​ലി​ക്കു​ന്ന നി​ക​ളാ​സ്​ ഗി​യ​ൻ​റ്​ ആ​ണ്​ വെ​ളി​പ്പെ​ടു​ത്തി​യ​ത്.

കൂ​ടു​ക​ളി​ൽ​നി​ന്ന്​ തേ​നീ​ച്ച​ക​ൾ പ​റ​ന്നു​ന​ട​ക്കു​ന്ന​തി​​െൻറ ദൃ​ശ്യ​വും അ​ദ്ദേ​ഹം പ​ങ്കു​വെ​ച്ചു. ദേ​വാ​ല​യ​ത്തി​​െൻറ ആ​ദ്യ​നി​ല​യി​ലെ മേ​ൽ​ക്കൂ​ര​യി​ലാ​യി​രു​ന്നു മൂ​ന്നു തേ​നീ​ച്ച​ക്കൂ​ടു​ക​ൾ. ഓ​രോ​ന്നി​ലും 60,000 തേ​നീ​ച്ച​ക​ളാ​ണു​ണ്ടാ​യി​രു​ന്ന​ത്. പ്ര​ധാ​ന മേ​ൽ​ക്കൂ​ര​യി​ൽ​നി​ന്ന്​ 30 മീ​റ്റ​ർ അ​ക​ലെ​യാ​യി​രു​ന്ന​തി​നാ​ലാ​ണ്​ തേ​നീ​ച്ച​ക്കൂ​ടു​ക​ളെ അ​ഗ്​​നി വി​ഴു​ങ്ങാ​തി​രു​ന്ന​തെ​ന്നും ഗി​യ​ൻ​റ്​ പ​റ​ഞ്ഞു.

തീപിടിത്തത്തിന്​ ശേഷം നോത്രദാം ദേവാലയത്തിലെ തേനീച്ചക്കൂടുകളുടെ ദൃശ്യം

Tags:    
News Summary - Bees on Notre Dame rooftop survive-world news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.