ക​ലാ​പ​ത്തി​ന്​ അ​ന്ത്യം​കു​റി​ച്ച്​ ബാ​സ്​​ഖ് സാ​യു​ധ സം​ഘം

പാരിസ്: യൂേറാപ്പിലെ കലാപങ്ങൾക്ക് അന്ത്യംകുറിച്ച് ബാസ്ഖ് ഇ.ടി.എ സായുധ സംഘങ്ങൾ അവശേഷിക്കുന്ന ആയുധങ്ങളും അടിയറവെച്ചു. ഫ്രാൻസിലെ തെക്കൻ നഗരമായ ബായോണിൽ വെച്ചായിരുന്നു സംഘത്തി​െൻറ പ്രഖ്യാപനം. സുപ്രധാന ചുവടുവെപ്പാണിതെന്ന് ഫ്രഞ്ച് ആഭ്യന്തരമന്ത്രി മാറ്റിയാസ് ഫെൽ അഭിപ്രായപ്പെട്ടു.

40 വർഷം നീണ്ട കലാപത്തിനിടെ ഇ.ടി.എ 850ഒാളം ആളുകളെ കൊലപ്പെടുത്തിയിരുന്നു. 2011ൽ സംഘം വെടിനിർത്തൽ പ്രഖ്യാപിച്ചിരുന്നെങ്കിലും ആയുധം താഴെവെക്കാൻ തയാറായിരുന്നില്ല. ആയുധങ്ങൾ ഒളിപ്പിച്ചയിടങ്ങൾ പൊലീസിനു കാണിച്ചുകൊടുത്താണ് അവർ കീഴടങ്ങൽ പ്രഖ്യാപിച്ചത്. ഇവിടങ്ങളിൽ ഫ്രഞ്ച് പൊലീസ് തിരച്ചിൽ തുടരുകയാണ്.

സ്പാനിഷ് ഏകാധിപതി ജനറൽ ഫ്രാേങ്കാക്ക് മേധാവിത്വമുണ്ടായിരുന്ന മേഖലകളിൽ 50 വർഷം മുമ്പ് ഉയർന്നുവന്ന സായുധ സംഘമാണ് ഇ.ടി.എ. തെക്കു പടിഞ്ഞാറൻ ഫ്രഞ്ച് മേഖലകളും വടക്കൻ സ്പെയിനും അതിർത്തികളായി സ്വതന്ത്ര ബാസ്ഖ് രാഷ്ട്രം വേണമെന്നാണ് ഇവരുടെ ആവശ്യം. 1968ലാണ് സംഘം ആദ്യമായി കൊല നടത്തിയത്. യൂറോപ്യൻ യൂനിയൻ തീവ്രവാദസംഘങ്ങളുടെ പട്ടികയിൽ പെടുത്തിയ ഇ.ടി.എയുമായി അനുരഞ്ജന ചർച്ചകൾക്ക് ഫ്രാൻസും സ്പെയിനും തയാറായിരുന്നില്ല. 1998ലാണ് സംഘം ആദ്യമായി വെടിനിർത്തൽ പ്രഖ്യാപിച്ചത്. എന്നാൽ, തൊട്ടടുത്ത വർഷം കരാർ ലംഘിക്കപ്പെട്ടു.

Tags:    
News Summary - basque militants ETA surrender arms in end to decades of conflict

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.