മുസ്​ലിം വിരുദ്ധ പരാമർശം: ആസ്​ട്രേലിയൻ സെനറ്റർക്കെതിരെ വൻ പ്രതിഷേധം

സിഡ്​നി: ന്യൂസിലാൻറിലെ മുസ്‌ലിം പള്ളികളില്‍ നടന്ന ഭീകരാക്രമണത്തില്‍ മുസ്‌ലിം വിരുദ്ധ പരാമർശം നടത്തിയ ആസ്ട ്രേലിയന്‍ സെനറ്ററെ പുറത്താക്കണമെന്നാവശ്യപ്പെട്ട്​ പ്രക്ഷോഭം. ഭീകരാക്രമണത്തിന്​ കാരണം മുസ്​ലിം കുടിയേറ്റമ ാണെന്ന്​ കുറ്റപ്പെടുത്തിയ ആസ്​ട്രേലിയൻ സെനറ്റർ ഫ്രൈസര്‍ ആനിങി​​െൻറ തലയിൽ മുട്ടയെറിഞ്ഞ കൗമാരക്കാരനെ മർദിച്ച തിനെതിരെയും വൻ പ്രതിഷേധമാണ്​ നടക്കുന്നത്​. ഫ്രൈസറെ പുറത്താക്കണമെന്നാവശ്യപ്പെട്ട്​ 1.5 ദശലക്ഷം പേരാണ്​ ​പരാതിയിൽ ഒപ്പിട്ടിരിക്കുന്നത്​. സെനറ്ററുടെ പരാമർശത്തിൽ ആസ്​ട്രേലിയൻ പ്രധാനമന്ത്രി ഖേദം പ്രകടിപ്പിച്ചിരുന്നു.

മെൽബണിൽ വാർത്താസമ്മേളനത്തിനിടെ മുസ്​ലിം വിരുദ്ധ പരാമർശം നടത്തിയ ഫ്രൈസറുടെ തലയിൽ വിൽ കൊണോലിൻ എന്ന 17കാരൻ മുട്ട അടിച്ച്​ പൊട്ടിക്കുകയായിരുന്നു. അപ്രതീക്ഷിതമായ ആക്രമണത്തില്‍ രോഷാകുലനായ സെനറ്റര്‍ വില്ലി​​െൻറ മുഖത്തേക്ക് ശക്തമായി തിരിച്ചടിച്ചു. ചുറ്റും കൂടിയവർ പിടിച്ചു മാറ്റുന്നതിനിടയിൽ സെനറ്റർ വീണ്ടും കുട്ടിയെ മർദിച്ചിരുന്നു.

വംശീയ പരാമർശം നടത്തുകയും പ്രതിഷേധിച്ച കുട്ടിയെ മർദിക്കുകയും ചെയ്​ത ഫ്രൈസനെ ആസ്​ട്രേലിയൻ പാർലമ​െൻറിൽ നിന്നും പുറത്താക്കണമെന്നാണ്​ പ്രതിഷേധക്കാർ ആവശ്യപ്പെടുന്നത്​. പ്രായപൂർത്തിയാകാത്ത പൗരനെ മർദിച്ച സെനറ്ററെ അറസ്​റ്റു ചെയ്യണമെന്ന ആവശ്യവും ഉയരുന്നുണ്ട്​.

ക്വീന്‍സ് ലാൻറില്‍ നിന്നുമുള്ള വലതുപക്ഷ സ്വതന്ത്ര സെനറ്ററാണ് ഫ്രൈസര്‍ ആനിങ്. സെനറ്ററുടെ തലയിൽ മുട്ടപൊട്ടിച്ച കൊണോലിനെ അറസ്​റ്റു ചെയ്​തെങ്കിലും പിന്നീട്​ വിട്ടയച്ചു. ഇൗ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു.

ഫ്രൈസര്‍ ആനിങി​​െൻറ പരാമര്‍ശത്തിനെതിരെ സാമൂഹിക മാധ്യമങ്ങളിലും പ്രതിഷേധമാണ് ഉയരുന്നത്. അതേസമയം, സെനറ്ററുടെ പരാമർശത്തിനെതിരെ ശക്തമായി പ്രതികരിച്ച വിൽ കൊണോലിന്​ ‘ഹീറോ’ പരിവേഷമാണ്​ സാമൂഹ്യമാധ്യമങ്ങളിലുള്ളത്​. ‘എഗ്​ ബോയ്​’, ‘ഹീറോ ഓഫ്​ ദ വീക്ക്​’ തുടങ്ങിയ വിശേഷങ്ങളാണ്​ കൊണോലിന്​ നൽകുന്നത്​. കൊണോലിന്​ വേണ്ടി ധനസമാഹരണവും നടക്കുന്നുണ്ട്​.

Tags:    
News Summary - Australia Senator Faces Outrage After Punching Teen Who Egged Him- World news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.