അസാഞ്ച് ഗുരുതര രോഗ ബാധിതൻ; വിചാരണക്ക് ഹാജരാകാനാവില്ല

ലണ്ടൻ: ബ്രിട്ടനിൽ തടവിൽ കഴിയുന്ന വിക്കിലീക്സ് സ്ഥാപകൻ ജൂലിയൻ അസാൻഞ്ച് വിചാരണക്കായി വീഡിയോ കോൺഫറൻസിന് ഹാജരാകാ നാവാത്ത വിധം രോഗബാധിതനെന്ന് റിപ്പോർട്ട്. അസാഞ്ചിനെ അമേരിക്കക്ക് കൈമാറുന്നത് സംബന്ധിച്ച വിചാരണക്ക് രോഗ ബാധിത നായതിനാൽ ഹാജരാകാനാവില്ലെന്ന് അദ്ദേഹത്തി​​െൻറ അഭിഭാഷകൻ പറഞ്ഞു.


ജയിലിലെ മെഡിക്കൽ വാർഡിലേക്ക് മാറ്റിയ അസാഞ്ചി​​െൻറ ആരോഗ്യ സ്ഥിതിയിൽ ആശങ്കയുണ്ടെന്ന് വിക്കിലീക്സ് പ്രസ്താവനയിൽ പറഞ്ഞു. അദ്ദേഹത്തി​​െൻറ ആരോഗ്യസ്ഥിതി മോശമായിക്കൊണ്ടിരിക്കുകയാ‍ണെന്നും ശരീര ഭാരം ഏറെ കുറഞ്ഞെന്നും വിക്കിലീക്സ് വ്യക്തമാക്കി. അമേരിക്കക്ക് കൈമാറുന്നത് സംബന്ധിച്ച അടുത്ത വാദം കേൾക്കൽ ജൂൺ 12നാണ്.

ലണ്ടനിലെ ഇക്വഡോർ എംബസിയില്‍ രാഷ്ട്രീയാഭയം തേടിയിരുന്ന അസാഞ്ചിനെ ഏപ്രിൽ 11നാണ് ബ്രിട്ടൻ അറസ്റ്റ് ചെയ്തത്. അമേരിക്കക്ക് കൈമാറുമെന്ന ഭയത്താല്‍ 2012 മുതല്‍ എംബസിയിലാണ് കഴിഞ്ഞിരുന്നത്. സ്വീഡനിലെ ലൈംഗികാരോപണക്കേസിലും, രഹസ്യവിവരങ്ങൾ പുറത്തുവിട്ട കേസിൽ അമേരിക്കയിലും വിചാരണ നേരിടുകയാണ് അസാഞ്ച്. കുറ്റം തെളിഞ്ഞാൽ പതിറ്റാണ്ടുകൾ തടവിലാകുന്ന 18 കേസുകളാണ് അമേരിക്ക അസാഞ്ചിനെതിരെ ചുമത്തിയിരിക്കുന്നത്.
Tags:    
News Summary - ASSANGE TOO ILL TO APPEAR IN EXTRADITION HEARING-world news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.