യെരേവാൻ: മുൻ സോവിയറ്റ് രാജ്യമായ അർമീനിയയിൽ അധികാരക്കൈമാറ്റം സംബന്ധിച്ച് ഭരണകക്ഷിയായ റിപ്പബ്ലിക്കൻ പാർട്ടിയുമായി നടത്താൻ നിശ്ചയിച്ചിരുന്ന ചർച്ച റദ്ദാക്കിയ സാഹചര്യത്തിൽ പ്രതിപക്ഷ നേതാവ് നികോൾ പെഷിൻയാൻ വീണ്ടും പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്തു. തുടർന്ന് ആയിരങ്ങൾ തെരുവിലിറങ്ങി.
പുതിയ പ്രധാനമന്ത്രിയെ അംഗീകരിക്കില്ലെന്നും വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്നുമാണ് പ്രതിപക്ഷത്തിെൻറ പ്രധാന ആവശ്യം. പ്രതിപക്ഷ നേതാവ് ഏകപക്ഷീയമായാണ് ചർച്ചക്ക് മാനദണ്ഡങ്ങൾ കൊണ്ടുവന്നതെന്നും അത് അംഗീകരിക്കാൻ പ്രയാസമുണ്ടെന്നും ആക്ടിങ് പ്രധാനമന്ത്രി കാരെപത്യാൻസിെൻറ ഒാഫിസിൽനിന്ന് അറിയിച്ചു.
അദ്ദേഹം മുന്നോട്ടുവെച്ചത് കൂടിയാലോചനക്കുള്ള നിർദേശങ്ങളല്ലെന്നും അഭിപ്രായം മറ്റുള്ളവരിേലക്ക് അടിച്ചേൽപിക്കുകയാണെന്നും അതിനാലാണ് ചർച്ച റദ്ദാക്കിയതെന്നും അറിയിച്ചു. രാഷ്ട്രീയ പ്രതിസന്ധി അവസാനിച്ചു കഴിഞ്ഞാലുടൻ തെരഞ്ഞെടുപ്പു നടത്തും. പെഷിൻയാൻ അധികാരത്തിൽ വരാനാണ് ജനം ആഗ്രഹിക്കുന്നതെങ്കിൽ അതു നടക്കുമെന്നും ഒാഫിസ് വക്താവ് കൂട്ടിച്ചേർത്തു. അതേസമയം, അധികാരത്തിൽ കടിച്ചു തൂങ്ങാനാണ് റിപ്പബ്ലിക്കൻ പാർട്ടിയുടെ ശ്രമമെന്ന് പെഷിൻയാൻ കുറ്റപ്പെടുത്തി. അഴിമതി ആരോപണമുയർന്ന പ്രധാനമന്ത്രിയുടെ രാജി ആവശ്യപ്പെട്ടു നടത്തിയ പ്രക്ഷോഭങ്ങളെ തുടർന്നാണ് സെർഷ് സഗ്സ്യാൻ രാജിവെച്ചത്. 10 വർഷം രാജ്യത്തിെൻറ പ്രസിഡൻറ് സ്ഥാനത്തിരുന്ന സെർഷ് സഗ്സ്യാനെ ഇൗ മാസമാണ് പ്രധാനമന്ത്രിയായി നിയമിച്ചത്. സഗ്സ്യാെൻറ അനുയായിയാണ് കാരപെത്യാൻസ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.