ജനീവ: വീട്ടുകാരോട് തെറ്റിയാൽ കുട്ടികൾ എന്തു ചെയ്യും. പിണങ്ങിക്കിടക്കും, ഒളിച്ചിരിക്കും. എന്നാൽ ജനീവക്കാരിയായ ഏഴുവയസുകാരി വീട്ടുകാരോട് പിണങ്ങി വിമാനം കയറി. ഞായറാഴ്ചയാണ് സഭവം. പെൺകുട്ടി റെയിൽവേസ്റ്റേഷനിൽ ചെന്ന് ജനീവ എയർപോർട്ടിലേക്ക് ട്രെയിൻ കയറി. എയർപോർട്ടിൽ ഇറങ്ങിയ പെൺകുട്ടി സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് വിമാനവും കയറി.
രക്ഷിതാക്കൾക്കായി കുറിപ്പ് എഴുതി വെച്ചാണ് കുട്ടി പോയത്. കുട്ടിയുടെ വീട്ടുകാർ സ്വിസ് പൊലീസിനെ വിവരമറിയിച്ചതിനെ തുടർന്ന് പിന്തുടർന്നെങ്കിലും റെയിൽവേസ്റ്റേഷനിൽ നിന്ന് പിടികൂടാനായില്ല.
എയർപോർട്ടിലെത്തിയ പെൺകുട്ടിയെ ആദ്യം സെക്യൂരിറ്റിക്കാരൻ തടയാൻ ശ്രമിച്ചെങ്കിലും മുതിർന്നവരോടൊപ്പം കുട്ടി ആൾക്കൂട്ടത്തിനുള്ളിൽ മറയുകയായിരുന്നു. തുടർന്ന് ടിക്കറ്റില്ലാതെ വിമാനത്തിൽ കയറുകയും ചെയ്തു. വിമാനത്തിനുള്ളിൽ മറ്റൊരു ഉദ്യോഗസ്ഥെൻറ ശ്രദ്ധയിൽ പെട്ട പെൺകുട്ടിയെ വിമാനത്താവളം അധികൃതർ പൊലീസിന് കൈമാറുകയായിരുന്നു.
എവിടേക്ക് പോകാനുള്ളതായിരുന്നു വിമാനം എന്ന കാര്യം അധികൃതർ വ്യക്തമാക്കിയിട്ടില്ല. സംഭവം സുരക്ഷാ വീഴ്ചയാണെന്നും ശക്തമായ സുരക്ഷാ സംവിധാനങ്ങൾ ഉറപ്പുവരുത്തുമെന്നും വിമാനത്താവള അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.