ലണ്ടൻ: ബ്രിട്ടനിലെ എസക്സിൽ കണ്ടെയ്നർ ലോറിയിൽ കണ്ടെത്തിയ മൃതദേഹങ്ങൾ ചൈനീസ് പൗ രൻമാരുടെതെന്നു സ്ഥിരീകരിച്ചു. ഇവരെ അധികൃതരുടെ കണ്ണുവെട്ടിച്ച് ബ്രിട്ടനിലേക് ക് കടത്താൻ ശ്രമിക്കുകയായിരുന്നു.
നേരത്തേ ബൾഗേറിയയിൽനിന്നുള്ള ലോറിയാണെന്നാ ണ് പൊലീസ് പറഞ്ഞിരുന്നത്. എന്നാൽ, ബെൽജിയത്തിൽനിന്നാണ് ലോറി ബ്രിട്ടനിലെത്തിയത െന്ന് പിന്നീട് മനസ്സിലായി. ബെൽജിയം തുറമുഖമായ സീബ്രുഗ് വഴിയാണ് ലോറി ബ്രിട്ടനിലെത്തിയത്.
ഐറിഷ് പൗരെൻറ ഉടമസ്ഥതയിലുള്ള കമ്പനിയുടെ പേരിലാണ് േലാറി രജിസ്റ്റർ ചെയ്തിരിക്കുന്നത്. സംഭവത്തിൽ ബൾഗേറിയൻ-ബെൽജിയം പൊലീസും അന്വേഷണം നടത്തുന്നുണ്ട്. കൂടുതൽ വിവരങ്ങൾക്കായി ലോറിഡ്രൈവർ മോ റോബിൻസണെ (25) പൊലീസ് ചോദ്യംചെയ്യുകയാണ്. വടക്കൻ അയർലൻഡിലെ മൂന്നിടങ്ങളിൽ പൊലീസ് റെയ്ഡ് നടത്തി. ഇവിടം കേന്ദ്രമായി പ്രവർത്തിക്കുന്ന മാഫിയസംഘങ്ങൾക്ക് കൊലപാതകത്തിൽ പങ്കുണ്ടോ എന്നാണ് അന്വേഷണം. വടക്കൻ അയർലൻഡ് സ്വദേശിയാണ് അറസ്റ്റിലായ ലോറിഡ്രൈവർ. കണ്ടെയ്നർ ലോറിയിൽ മൈനസ് 25 ഡിഗ്രി സെൽഷ്യസിലായിരുന്നു മൃതദേഹങ്ങൾ. ആളുകൾ തണുത്തുമരവിച്ചാണോ മരിച്ചത് എന്ന നിലയിലും അന്വേഷണം നടക്കുന്നുണ്ട്. വാഹനപരിശോധനയിൽനിന്ന് രക്ഷപ്പെടാനാണ് കണ്ടെയ്നറിലെ ശീതീകരണസംവിധാനം പ്രവർത്തിപ്പിച്ചതെന്നും കരുതുന്നു.
വാഹനപരിശോധന കുറവുള്ള പാതയായിരുന്നു യാത്രക്കായി തിരഞ്ഞെടുത്തതും. അഭയാർഥികൾ നാലു ദിവസമായി ലോറിയിൽ സഞ്ചരിക്കുകയായിരുന്നുവെന്നു വേണം കരുതാൻ. ആംബുലൻസ് ജീവനക്കാരാണ് ലോറിയെക്കുറിച്ചുള്ള വിവരങ്ങൾ പൊലീസിനെ ധരിപ്പിച്ചത്. സംഭവത്തിൽ റോബിൻസെൻറ കുടുംബം നടുക്കം പ്രകടിപ്പിച്ചു. സമൂഹമാധ്യമങ്ങൾ വഴിയാണ് വിവരം കുടുംബം അറിഞ്ഞത്.
എസക്സിലെ വ്യവസായ പാര്‍ക്കിലെത്തിയ ലോറിയിലെ കണ്ടെയ്നറിലാണ് കൗമാരക്കാരേൻറതടക്കം 39 പേരുടെ മൃതദേഹങ്ങള്‍ പൊലീസ് കണ്ടെത്തിയത്. ഇതിൽ എട്ടെണ്ണം സ്ത്രീകളുടേതാണ്.
ബള്‍ഗേറിയ-തുര്‍ക്കി അതിര്‍ത്തി അടച്ചശേഷം അനധികൃത കുടിയേറ്റക്കാര്‍ ട്രക്കുകളില്‍ ഒളിച്ചിരുന്ന് പശ്ചിമ യൂറോപ്പിലേക്ക് കടക്കുന്നത് പതിവാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.