കണ്ടെയ്​നറിൽ 39 മൃതദേഹങ്ങൾ; മരിച്ചവരിൽ 20 വിയറ്റ്​നാം പൗരന്മാരും

ലണ്ടൻ: ‘‘ക്ഷമിക്കണം, വിദേശത്തേക്കു കടക്കാനുള്ള എ​​െൻറ ശ്രമം വിജയിച്ചില്ല. അമ്മേ, നിങ്ങളെ അതിയായി സ്​നേഹിക്കു ന്നു. ഞാൻ ശ്വാസംകിട്ടാതെ മരിച്ചു​െകാണ്ടിരിക്കുകയാണ്​...’’ കഴിഞ്ഞ ബുധനാഴ്​ച മരണത്തിനു​ തൊട്ടുമുമ്പ്​ വിയറ്റ് ​നാം​ സ്വദേശിയായ 26കാരി പാം തൈ തിര മാതാവിന്​ സന്ദേശമയച്ചു. തൊട്ടുപിന്നാലെ അമ്മയുടെ കടം വീട്ടാൻ കഠിനമായി അധ്വാ നിക്കണമെന്ന്​ ആവശ്യപ്പെട്ട്​ പാം സഹോദരന്​ മറ്റൊരു സന്ദേശംകൂടി അയച്ചു. ബ്രിട്ടനിൽ എസക്​സിൽ കണ്ടെയ്​നർ ലോറ ിയിൽ കണ്ടെത്തിയ മൃതദേഹങ്ങളിലൊന്ന്​ പാമി​​േൻറതാണെന്ന്​ സംശയിക്കുന്നു.

വീട്ടുകാര്‍ പറയുന്നതുപ്രകാരം എസക്‌സില്‍ കണ്ടെയ്‌നര്‍ എത്തുന്നതിന് രണ്ടു മണിക്കൂര്‍ മുമ്പ് ബുധനാഴ്ച രാത്രി 10.30നാണ് യുവതി വീട്ടുകാര്‍ക്ക് അവസാനമായി സന്ദേശം അയച്ചിരിക്കുന്നത്. സീബര്‍ഗില്‍നിന്ന് ബെല്‍ജിയത്തിലേക്കു പോകും വഴിയായിരിക്കും സന്ദേശമയച്ചത് എന്നും സംശയമുണ്ട്. യാത്രക്കായി 30,000 പൗണ്ട് (27,25,994 രൂപ) ട്രക്ക് ഉടമസ്ഥര്‍ക്ക് നല്‍കിയതായി യുവതിയുടെ വീട്ടുകാര്‍ മാധ്യമങ്ങളോടു പറഞ്ഞു. എട്ടു സ്​ത്രീകളടക്കം 39 മൃതദേഹങ്ങളാണ്​ ശീതീകരണസംവിധാനമുള്ള കണ്ടെയ്​നർ ലോറിയിൽ എസക്​സ്​ പൊലീസ്​ കണ്ടെത്തിയത്​. മരിച്ചവരിൽ 20 വിയറ്റ്​നാം പൗരൻമാരുണ്ടെന്നാണ്​ പൊലീസ്​ സംശയിക്കുന്നത്​. 15നും 45നും വയസിനിടയിലുള്ള 20 ഓളം വിയറ്റ്​നാം പൗരൻമാരെ കാണാതായതായി വിവരം ലഭിച്ചതായി ബ്രിട്ടൻ ആസ്​ഥാനമായി പ്രവർത്തിക്കുന്ന സംഘടനകൾ അറിയിച്ചു.

പാം ​തൈ തി​രയും ഗു​യെ​ൻ ദി​ൻ​ഹ്​ ലു​വോങും

മരിച്ചവരിൽ തങ്ങളുടെ മകനുമുണ്ടെന്ന ആശങ്കയിലാണ്​​ വിയറ്റ്​നാമിലെതന്നെ ഗുയെൻ ദിൻഹ്​ ഗിയയും. രണ്ടാഴ്​ച മുമ്പ്​ ബ്രിട്ടനിലേക്കു​ പോകാൻ മകൻ താൽപര്യം അറിയിച്ചതായി ഗുയെൻ ദിൻഹ്​ ഗിയ മാധ്യമങ്ങളോട്​ പറഞ്ഞു. ബ്രിട്ടൻ വഴി ഫ്രാൻസിലേക്കു കടക്കാനായിരുന്നു പദ്ധതിയത്രെ. യാത്രക്കായി 14,000 ഡോളർ ചെലവഴിച്ചു. കുറച്ചു ദിവസം മുമ്പ്​ മകന്​ ചെറിയൊരു അത്യാഹിതം സംഭവിച്ചതായി വിവരം കിട്ടി. വ്യാജ ചൈനീസ്​ പാസ്​പോർട്ടുമായായിരിക്കാം മകൻ ബ്രിട്ടനിലേക്കുള്ള മനുഷ്യക്കടത്തുസംഘത്തിൽപെട്ടതെന്നും 2018 മുതൽ നിയമവിരുദ്ധമായി ഫ്രാൻസിൽ താമസിച്ചുവരുകയായിരുന്നു 20 വയസ്സുള്ള മകൻ ഗുയെൻ ദിൻഹ്​ ലുവോങ്​ എന്നും ഗുയെൻ കൂട്ടിച്ചേർത്തു.

ഇരുവരും മധ്യ വിയറ്റ്​നാമിലെ ഹാ തിൻഹ്​ പ്രവിശ്യയിൽനിന്നുള്ളവരാണ്​. എളുപ്പത്തിൽ പണംനേടാൻ ബ്രിട്ടനിലെ കഞ്ചാവ്​ ഫാമുകളിൽ ജോലി നോക്കിയാണ്​ കുടിയേറ്റസംഘം പോകുന്നത്​. യാത്രക്കായി റഷ്യയുടെയോ ചൈനയുടെയോ വ്യാജ പാസ്​പോർട്ടുകളും ചിലരുടെ കൈവശമുണ്ടാകും. മരിച്ചവരെല്ലാം ചൈനീസ്​ പൗരന്മാരായിരുന്നെന്നായിരുന്നു പൊലീസി​​െൻറ പ്രാഥമിക കണ്ടെത്തൽ. മരിച്ചവരെ തിരിച്ചറിയാനായി ഫോറൻസിക്​ പരിശോധന പുരോഗമിക്കുകയാണ്​. സംഭവത്തിൽ കണ്ടെയ്​നർ ഡ്രൈവറായ വടക്കൻ അയർലൻഡ്​ സ്വദേശിയടക്കം നാലുപേരെ പൊലീസ്​ അറസ്​റ്റ്​ ചെയ്​തിട്ടുണ്ട്​. നാലാമത്തെയാളെ സറ്റാൻസണിൽനിന്നാണ്​ അറസ്​റ്റ്​ ചെയ്​തത്​. കേസിൽ ഇതുവരെ ഒരു യുവതി ഉൾപ്പെടെ നാലു പേർ അറസ്​റ്റിലായിട്ടുണ്ട്.

Tags:    
News Summary - 39 bodies found in container -world news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.