ലോകത്തെ വിലയേറിയ നാണയം ​മ്യൂസിയത്തിൽ നിന്ന്​  മോഷണം പോയി

ബെർലിൻ: ലോകത്തിലെ ഏറ്റവും വില കൂടിയ നാണയം ബെർലിൻ മ്യൂസിയത്തിൽനിന്ന് മോഷണം പോയി. ഒരു മില്യൻ ഡോളറി​െൻറ നൂറ് കിലോഗ്രാം ഭാരമുള്ള നാണയമാണ് ബെർലിൻ ഹൈടെക്ക് മ്യുസിയത്തിൽനിന്ന് അജ്ഞാതൻ അടിച്ചുമാറ്റിയത്. 33.5ലക്ഷം ഡോളർ മതിപ്പുവിലയുണ്ട് ഇതിന്.  

തിങ്കളാഴ്ച പുലർച്ചെവരെ ഇൗനാണയം  പ്രദർശന ശാലയിൽ ഉണ്ടായിരുന്നു. നിരീക്ഷണ ക്യാമറയിൽ ആ സമയംവരെ അത് പതിഞ്ഞിട്ടുണ്ട്. എന്നാൽ,  അതിനു ശേഷം നിമിഷ നേരം കൊണ്ട് അത് അപ്രത്യക്ഷമായി.  എന്തായാലും ഒന്നോ രണ്ടോ ആൾക്കാർ തുനിഞ്ഞാൽ അത് കടത്തുവാൻ കഴിയുകയില്ലന്നറിയാവുന്ന പോലീസ് തന്നെ സംഭവത്തിൽ  ഞെട്ടിയിരിക്കുകയാണ്.

ജർമനി അരിച്ചുെപറുക്കി പരിശോധിക്കുകയാണ് ജർമൻ പൊലീസും അതിർത്തി രക്ഷാസേനയും. എലിസബത്ത് രാജ്ഞിയുടെ  ചിത്രം ആലേഖനം ചെയ്ത ‘ബിഗ് മാപ്പിൾലീഫ്’ എന്നറിയപ്പെടുന്ന ഈ അത്യപൂർവ സ്മാരക നാണയം കാനഡ സർക്കാർ  2007ൽ ജർമനിക്കു സമ്മാനിച്ചതാണ്.

Tags:    
News Summary - 220 pound gold coin stolen from Berlin museum

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.