ലോകത്ത് പത്തിൽ ഒമ്പത് പേരും ശ്വസിക്കുന്നത് അശുദ്ധ വായു

ജനീവ: 10 ൽ ഒമ്പത് പേരും ശ്വസിക്കുന്നത് മലിനീകരിക്കപ്പെട്ട വായുവാണെന്ന് ലോകാരോഗ്യ സംഘടന. വർഷത്തിൽ 60 ലക്ഷം പേർ അശുദ്ധവായു ശ്വസിക്കുന്നതുവഴി മരണപ്പെടുന്നുവെന്നാണ് റിപ്പോർട്ട്.  ലോകാരോഗ്യ സംഘടനയുടെ പുതിയ റിപ്പോർട്ടിലാണ്  അന്തരീക്ഷത്തിൽ ശുദ്ധവായുവിന്‍റെ തോത് കുറഞ്ഞു വരുന്നതായി പറയുന്നത്. മലിനീകരണത്തിനെതിരെ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും ലോകാരോഗ്യ സംഘടനയുടെ ആരോഗ്യ പരിസ്ഥിതി വിഭാഗം അധ്യക്ഷൻ മരിയ നെയ്റ പറഞ്ഞു.

ലോകത്തെ 3000 പട്ടണങ്ങളിലാണ് സർവേ നടത്തിയത്. ആഫ്രിക്ക, ഏഷ്യ, പശ്ചിമേഷ്യ എന്നിവിടങ്ങളിലെ വായു കൂടുതൽ മലിനീകരക്കപ്പെട്ടുവെന്നും റിപ്പോർട്ടിൽ പറയുന്നു. പ്രത്യേകിച്ചും പട്ടണങ്ങളിലാണ് മലിനീകരണം കൂടിയത്. അതേസമയം വികസിത രാജ്യങ്ങളിൽ മലിനീകരണ തോത് അവികസിത രാജ്യങ്ങളേക്കാൾ കുറവാണ്. എങ്കിലും വികസിത രാജ്യങ്ങളിലെ പട്ടണങ്ങളിൽ ശുദ്ധവായുവിന്‍റെ അളവ് കുറഞ്ഞ് വരുന്നുവെന്നും റിപ്പോർട്ടിലുണ്ട്. അമേരിക്കയിലെ ലോസ്ആഞ്ചൽസ്, മാൻഹാട്ടൺ, എന്നീ പട്ടണങ്ങളിലും യൂറോപ്പിൽ പാരിസിലും ലണ്ടനിലുമാണ് ശുദ്ധവായു കുറഞ്ഞുവരുന്നതായി കണക്കുകൾ സൂചിപ്പിക്കുന്നത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.