ആടുജീവിതം നയിച്ച ബ്രിട്ടീഷ് പൗരന് ഹാസ്യ നൊബേല്‍

ലണ്ടന്‍: വിഖ്യാത നൊബേല്‍ പുരസ്കാരത്തിന്‍െറ ഹാസ്യാനുകരണമായ ‘ഇഗ് നൊബേല്‍’ ഈ വര്‍ഷം തേടിയത്തെിയത് ‘ആടുജീവിതം’ നയിച്ച ബ്രിട്ടീഷ് പൗരന്.  തോമസ് തൈ്വറ്റ്സ് എന്നയാള്‍ ജീവിച്ചത് ആടുകളുടെ ഇടയിലെ മനുഷ്യനായല്ല, ആടായിത്തന്നെയായിരുന്നു. ആടിന്‍െറ കൃത്രിമമായി രൂപകല്‍പന ചെയ്ത കൈകാലുകള്‍ സ്വന്തം ശരീരത്തില്‍ ഘടിപ്പിച്ച് ആല്‍പ്സ് താഴ്വാരത്തിലെ ഫാമില്‍ തൈ്വറ്റ്സ്  എന്ന ‘നാല്‍ക്കാലി’ മൂന്നു ദിവസം മേഞ്ഞു നടന്നു. തന്‍െറ ഗവേഷണം ‘ഗോട്ട്മാന്‍: ഹൗ ഐ ടുക് എ ഹോളിഡെ ഫ്രം ബീയിങ് ഹ്യൂമന്‍’ എന്ന പേരില്‍ പുസ്തകമായി ഇറക്കുകയും  ചെയ്തു.  വിചിത്രമായ ഈ അന്വേഷണമാണ് തൈ്വറ്റ്സ്നെ ഹാസ്യ നൊബേലിന് അര്‍ഹനാക്കിയത്.

മനുഷ്യ ജീവിതത്തിന്‍െറ എല്ലാ ദു$ഖങ്ങള്‍ക്കും വേദനകള്‍ക്കും തല്‍ക്കാലത്തേക്ക് അവധി നല്‍കി കുറച്ചു ദിവസം ആടായി ജീവിക്കാന്‍ തീരുമാനിക്കുകയായിരുന്നുവെന്നും ഈ പുരസ്കാരത്തെ വലിയ ബഹുമതിയായി കാണുന്നുവെന്നും ഹാര്‍വഡ് സര്‍വകലാശാലയില്‍ നടന്ന ചടങ്ങില്‍ അദ്ദേഹം പറഞ്ഞു. കൃത്രിമ കൈകാലില്‍ ആടായിത്തന്നെയാണ് തൈ്വറ്റ്സ് പുരസ്കാരം സ്വീകരിച്ചതും.

ശാസ്ത്ര ഗവേഷണത്തിലെ നിസ്സാരമെന്ന് കരുതാവുന്നതോ പതിവില്ലാത്തതോ ആയ നേട്ടങ്ങള്‍ക്കാണ് വര്‍ഷാവര്‍ഷം  ഇഗ് നൊബേല്‍ സമ്മാനിക്കുക.  യഥാര്‍ഥ നൊബേലിന്‍െറ ആക്ഷേപ ഹാസ്യാനുകരണമാണ് ഇത്. ‘എന്തുകൊണ്ട് വാഴപ്പഴം വഴുതിപ്പോവുന്നു’ എന്ന പഠനത്തിനാണ് മുന്‍വര്‍ഷം ഇഗ് നൊബേല്‍ നല്‍കിയത്. ബ്രിട്ടീഷ് എഴുത്തുകാരനായ ചാള്‍സ് ഫോസ്റ്റര്‍ക്കൊപ്പമാണ് ഇത്തവണ ജീവശാസ്ത്ര വിഭാഗത്തിലെ പുരസ്കാരം തൈ്വറ്റ്സ് പങ്കിട്ടത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.