ആകാശത്തിനും ഭൂമിക്കുമിടയിൽ കുടുങ്ങിപ്പോയ 40 പേർ

ലിയോൺ: ഫ്രാൻസിലെ ആൽപ്സ് പർവത നിരകളിൽ ഉല്ലാസ യാത്രക്കെത്തിയ 40 പേർ ഒരു രാത്രി മുഴുവൻ കഴിച്ചുകൂട്ടിയത് കേബിൾ കാറിൽ.  യൂറോപ്പിലെ ഏറ്റവും ഉയരം കൂടിയ പർവത ശിഖരമായ മൗണ്ട് ബ്ളാങ്കിലെ രണ്ട് പർവത ശിഖരങ്ങൾക്കിടയിലൂടെ കേബിൾ കാർ സവാരി നടത്തിയവരാണ് കാറിനുള്ളിൽ കുടുങ്ങിയത്. ശക്തമായ കാറ്റ് മൂലം കേബിളുകൾ കെട്ടുപിണഞ്ഞതിനാൽ അധികൃതർ സവാരി നിറുത്തിവെക്കുകയായിരുന്നു.

ഇരുട്ട് വീഴുന്നതിന് മുൻപ് തന്നെ 65 പേരെ  നാല് ഹെലികോപ്റ്ററിലായി രക്ഷാപ്രവർത്തകർ പുറത്തെത്തിച്ചു. ബാക്കി 40 പേർക്ക് മറ്റ് മാർഗങ്ങളൊന്നുമുണ്ടായിരുന്നില്ല. അവർ രാത്രി മുഴുവൻ പർവതത്തിന് മുകളിൽ തൂങ്ങിയാടുന്ന കാറിൽ കഴിച്ചു കൂട്ടി. ഇവർക്ക് ഹെലികോപ്റ്ററിലൂടെ തന്നെ രക്ഷാപ്രവർത്തകർ ബ്ളാങ്കറ്റും ഭക്ഷണവും എത്തിച്ചു. രാത്രി മുഴുവൻ രക്ഷാപ്രവർത്തകർ കൂട്ടിരിക്കുകയും ചെയ്തു.  ഇന്ന് രാവിലെ പ്രശ്നം പരിഹരിച്ച് കേബിൾ കാർ സംവിധാനം പ്രവർത്തിപ്പിച്ചാണ് ഇവരെ പുറത്തെത്തിച്ചത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.