Posted On
date_range Updated On
date_range ഇന്ത്യൻ ദമ്പതികളും പിഞ്ചുകുഞ്ഞും കാനഡയിൽ അപകടത്തിൽ മരിച്ചു
ടൊറന്റോ: ഇന്ത്യൻ ദമ്പതികളും ഇവരുടെ പേരക്കുട്ടിയായ മൂന്നുമാസം പ്രായമുള്ള കുഞ്ഞും കാനഡയിൽ വാഹനാപകടത്തിൽ മരിച്ചു. കുട്ടിയുടെ മാതാപിതാക്കൾക്ക് പരിക്കേറ്റു. മാതാവിന്റെ പരിക്ക് ഗുരുതരമാണ്.
അപകടത്തിൽപെട്ടവരുടെ പേരുവിവരങ്ങൾ അധികൃതർ വ്യക്തമാക്കിയിട്ടില്ല. മദ്യസംഭരണ കേന്ദ്രത്തിൽ കവർച്ച നടത്തി വരുകയായിരുന്നുവെന്ന് സംശയിക്കുന്ന വാഹനം അമിത വേഗത്തിലെത്തിയതാണ് അപകടത്തിനിടയാക്കിയതെന്ന് പൊലീസ് പറഞ്ഞു.
ഈ വാഹനത്തിലെ ഡ്രൈവറും മരിച്ചു. ആറ് വാഹനങ്ങളാണ് സംഭവത്തിൽ കൂട്ടിയിടിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.