ഫലസ്തീന്‍–ഇസ്രായേല്‍ നേതാക്കള്‍ ചര്‍ച്ചക്ക് തയാറെന്ന് റഷ്യ

മോസ്കോ: ഫലസ്തീന്‍ പ്രസിഡന്‍റ് മഹ്മൂദ് അബ്ബാസും ഇസ്രായേല്‍ പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹുവും രണ്ടുവര്‍ഷമായി മുടങ്ങിക്കിടക്കുന്ന സമാധാനചര്‍ച്ച പുനരാരംഭിക്കാന്‍ തത്ത്വത്തില്‍ സമ്മതിച്ചതായി റഷ്യന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. റഷ്യയുടെ മധ്യസ്ഥതയില്‍ നടക്കാനിരിക്കുന്ന ചര്‍ച്ചയുടെ തീയതി തീരുമാനിച്ചിട്ടില്ല.

മോസ്കോയില്‍ ചര്‍ച്ച നടത്താന്‍ ഇരുരാഷ്ട്രത്തലവന്മാരും സമ്മതിച്ചതായി റഷ്യന്‍ വിദേശകാര്യമന്ത്രാലയ വക്താവ് മരിയ സകറോവ അറിയിച്ചു. ചര്‍ച്ചക്കുള്ള തീയതി കണ്ടത്തെുക എന്നതാണ് പരമപ്രധാനം. അതിനായി ഇരുവരെയും ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും മരിയ പറഞ്ഞു. ഈ വാരാദ്യം മോസ്കോയിലെ കൂടിക്കാഴ്ച ഇസ്രായേലിന്‍െറ അഭ്യര്‍ഥന പ്രകാരം മാറ്റിയതായി അബ്ബാസ് പറഞ്ഞിരുന്നു. അധിനിവേശഭൂമികളിലെ അനധികൃത ജൂതകുടിയേറ്റം ഇസ്രായേല്‍ അവസാനിപ്പിച്ചാലും ഫലസ്തീന്‍ തടവുകാരെ വിട്ടയക്കന്‍ തയാറായാലും മാത്രമേ നെതന്യാഹുവുമായി കൂടിക്കാഴ്ചക്ക് തയാറാവൂവെന്ന് അബ്ബാസ് വ്യക്തമാക്കിയിരുന്നു.

എന്നാല്‍, ഈ വ്യവസ്ഥകള്‍ തള്ളിക്കളഞ്ഞ നെതന്യാഹു ഉപാധികളില്ലാത്ത കൂടിക്കാഴ്ചയാണ് ഉദ്ദേശിക്കുന്നതും അറിയിച്ചു. പാരിസില്‍ കഴിഞ്ഞവര്‍ഷം നടന്ന കാലാവസ്ഥാ ഉച്ചകോടിക്കിടെ ഇരുവരും ഹസ്തദാനം നല്‍കിയിരുന്നു. യു.എസ് മധ്യസ്ഥതയില്‍ നടന്ന സമാധാനചര്‍ച്ചകള്‍ എങ്ങുമത്തൊതെ അവസാനിക്കുകയായിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.