Posted On
date_range Updated On
date_range ലോകം ശീതയുദ്ധകാലത്തേതിനെക്കാള്‍ ഭീകരമായ ഘട്ടത്തിലേക്കെന്ന്
ലണ്ടന്‍: ശീത യുദ്ധകാലത്തേതിനെക്കാള്‍ ഭീകരമായ ഘട്ടത്തിലേക്കാണ് ലോകം നീങ്ങുന്നതെന്ന് യു.കെ ചാരസംഘടനയായ എം-16 ന്‍െറ തലവനായിരുന്ന സര്‍ ജോണ്‍ സോവേഴ്സ്. ലോകത്തിന്‍െറ അധികാര സന്തുലനം താറുമാറായിരിക്കുകയാണെന്നു പറഞ്ഞ അദ്ദേഹം, ഇതിനു കാരണം ചൈനയും റഷ്യയും മുമ്പത്തേതിനെക്കാള്‍ കൂടുതല്‍ കരുത്താര്‍ജിച്ചതാണെന്നും അഭിപ്രായപ്പെട്ടു. സിറിയയില്‍ പ്രതിസന്ധി രൂക്ഷമാവാന്‍ കാരണം യു.കെ അവിടെ ഇടപെടാതിരുന്നതുകൊണ്ടാണെന്ന് പറഞ്ഞ അദ്ദേഹം, യു.കെയുടെ അഭാവത്തിലാണ് റഷ്യ അവിടെ ഇടപെട്ടതെന്നും ബി.ബി.സിയോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.