യുക്രെയ്നില്‍ വൃദ്ധസദനത്തിന് തീപിടിച്ച് 17 പേര്‍ മരിച്ചു

കിയവ്: യുക്രെയ്നിന്‍െറ തലസ്ഥാനമായ കിയവില്‍ വൃദ്ധസദനത്തിന് തീ പിടിച്ച് 17 പേര്‍ മരിച്ചു. ഞായറാഴ്ച്ച പുലര്‍ച്ചെയായിരുന്നു സംഭവം. രണ്ട് നില കെട്ടിടത്തിലാണ് തീ പിടിത്തമുണ്ടായത്. 35അന്തേവാസികളാണ് ഇവിടെ ഉണ്ടായിരുന്നത്. സംഭവത്തില്‍ അഞ്ച് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. പൊള്ളലേറ്റവരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പതിനെട്ട് പേരെ സംഭവ സ്ഥലത്ത്  നിന്നും മാറ്റി പാര്‍പ്പിച്ചു. മരണ സംഖ്യ ഉയരാന്‍ സാധ്യതയുള്ളതായി പൊലീസ് അധികൃതര്‍ വ്യക്തമാക്കി. അഗ്നിശമന സേനയും ചേര്‍ന്ന് തീ നിയന്ത്രണ വിധേയമാക്കി. യുക്രെയ്ന്‍ പ്രസിഡന്‍റ് സംഭവ സ്ഥലം സന്ദര്‍ശിക്കുകയും അനുശോചനം രേഖപ്പത്തെുകയും അന്വേഷിക്കാന്‍ പുതിയ സംഘത്തെ നിയോഗിക്കുകയും ചെയ്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.