യുക്രൈനില്‍ സമാധാനത്തിന് ആഹ്വാനം

പാരിസ്: കിഴക്കന്‍ യുക്രൈനില്‍ വിഘടനവാദികളുടെ പ്രക്ഷോഭത്തെ തുടര്‍ന്ന് ഉടലെടുത്ത സംഘര്‍ഷാവസ്ഥക്ക് ഉടന്‍ പരിഹാരം കാണണമെന്ന് ഫ്രാന്‍സ്, ജര്‍മനി, റഷ്യ എന്നീ രാജ്യങ്ങള്‍ ആവശ്യപ്പെട്ടു. ഫ്രാന്‍സിന്‍െറയും ജര്‍മനിയുടെയും മധ്യസ്ഥതയില്‍ 2015 ഫെബ്രുവരിയില്‍ ഒപ്പുവെച്ച മിന്‍സ്ക് കരാര്‍ പ്രകാരമുള്ള വെടിനിര്‍ത്തലിന് ഇരു കക്ഷികളും തയാറാവണമെന്ന് ഫ്രഞ്ച് പ്രസിഡന്‍റ് ഫ്രാങ്സ്വ ഓലന്‍ഡിന്‍െറ ഓഫിസ് ഇറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. റഷ്യന്‍ അനുകൂലികളായ വിഘടനവാദികള്‍ നടത്തിയ ആക്രമണത്തില്‍ ഒരു യുക്രൈന്‍ സൈനികന്‍ കൊല്ലപ്പെടുകയും മൂന്നുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
2014 ഏപ്രിലില്‍ തുടങ്ങിയ സംഘര്‍ഷത്തില്‍ ഇതുവരെ 9300 പേര്‍ കൊല്ലപ്പെട്ടതായാണ് കണക്ക്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.