പാരിസ് സമാധാന സമ്മേളനം ജൂണ്‍ മൂന്നിന്

പാരിസ്: പശ്ചിമേഷ്യയിലെ സമാധാനപ്രവര്‍ത്തനങ്ങള്‍ക്ക് ജീവന്‍ പകരുന്ന പാരിസ് സമാധാന സമ്മേളനം ജൂണ്‍ മൂന്നിന് നടക്കുമെന്ന് ഫ്രഞ്ച് വിദേശകാര്യ മന്ത്രി ജീന്‍ മാര്‍ക് അയ്റോള്‍ട്ട് അറിയിച്ചു. സമ്മേളനത്തില്‍ പങ്കെടുക്കുമെന്ന് അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറി പറഞ്ഞു. നാറ്റോ സഖ്യത്തിന്‍െറ യോഗത്തില്‍ പങ്കെടുക്കാനായി ബ്രസല്‍സില്‍ എത്തിയ അയ്റോള്‍ട്ട് കെറിയുമായുള്ള കൂടിക്കാഴ്ചക്കു ശേഷമാണ് പ്രഖ്യാപനം നടത്തിയത്.

അനുരഞ്ജന ചര്‍ച്ചകള്‍ അടിച്ചേല്‍പിക്കാനാവില്ളെന്നും ഫലസ്തീനും ഇസ്രായേലും  ചര്‍ച്ചകള്‍ക്കുള്ള സന്നദ്ധത പ്രകടിപ്പിക്കുകയാണ് വേണ്ടതെന്നും കെറി പറഞ്ഞു. ഇരുവിഭാഗങ്ങളെയും അനുരഞ്ജനത്തിലേക്ക് മടക്കിക്കൊണ്ടുവരുന്നതിന് ഫ്രാന്‍സിനും ഈജിപ്തിനും സൗദിക്കുമൊപ്പം പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം തുടര്‍ന്നു. സമാധാന സമ്മേളനം ഈ മാസം അവസാനത്തില്‍ നടത്താനായിരുന്നു നേരത്തേ നിശ്ചയിച്ചിരുന്നത്. മേയ് 30ന് അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറിക്ക് പങ്കെടുക്കാന്‍ സാധിക്കാത്തതിനാലാണ് സമ്മേളനം നീട്ടിവെച്ചതെന്ന് ഫ്രഞ്ച് പ്രസിഡന്‍റ് ഫ്രാങ്സ്വ ഓലന്‍ഡ് പറഞ്ഞിരുന്നു.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.