ബിനാലി യില്‍ദ്രിം തുര്‍ക്കി പ്രധാനമന്ത്രിയാകും

ഇസ്താംബൂള്‍: തുര്‍ക്കിയിലെ പുതിയ പ്രധാനമന്ത്രിയായി  ബിനാലി യില്‍ദ്രിം ചുമതലയേല്‍ക്കും. രണ്ട് ദശാബ്ദക്കാലമായി തുര്‍ക്കി പ്രസിഡന്‍റ് റജബ് ത്വയിബ് ഉര്‍ദുഗാന്‍െറ വിശ്വസ്തനായി അറിയപ്പെടുന്ന യില്‍ദ്രിം നിലവില്‍ രാജ്യത്തെ ഗതാഗത മന്ത്രിയാണ്. തുര്‍ക്കി പ്രസിഡന്‍റും എ.കെ പാര്‍ട്ടി സ്ഥാപകനുമായ ഉര്‍ദുഗാനുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്നാണ് നിലവിലെ പ്രധാനമന്ത്രി അഹ്മദ് ഒഗ്ലു സ്ഥാനമൊഴിയുന്നത്.

ഞായറാഴ്ച നടക്കുന്ന എ.കെ പാര്‍ട്ടിയുടെ പ്രത്യേക യോഗത്തില്‍ യില്‍ദ്രിമിനെ പാര്‍ട്ടിയുടെ നേതാവായി തെരഞ്ഞെടുക്കുമെന്ന് പാര്‍ട്ടി വക്താവ് ഉമര്‍ സെലിക് അറിയിച്ചു. 800 പേര്‍ അടങ്ങുന്ന പാര്‍ട്ടി അംഗങ്ങളുടെ വിശദമായ കൂടിയാലോചനക്ക് ശേഷമാണ് ഇദ്ദേഹത്തെ ചെയര്‍മാന്‍ സ്ഥാനത്തേക്ക് നാമനിര്‍ദേശം ചെയ്തത്. എ.കെ പാര്‍ട്ടി നേതാവ് പ്രധാനമന്ത്രിയാകുന്നതാണ് തുര്‍ക്കിയിലെ കീഴ്വഴക്കം. തുര്‍ക്കിയില്‍ പ്രസിഡന്‍ഷ്യല്‍ സമ്പ്രദായം ഏര്‍പ്പെടുത്താനാണ് ഉര്‍ദുഗാന്‍ നീക്കം നടത്തുന്നത്. ഇതിനെതിരെ എതിരാളികള്‍ വിമര്‍ശവുമായി രംഗത്തത്തെിയിരുന്നു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.