ജമാഅത്ത് നേതാവിന്‍െറ വധശിക്ഷ: ഇ.യുവിന്‍െറ മൗനത്തിനെതിരെ ഉര്‍ദുഗാന്‍

ധാക്ക: ബംഗ്ലാദേശില്‍ ജമാഅത്ത് നേതാവിനെ തൂക്കിലേറ്റിയ സംഭവത്തില്‍ യൂറോപ്യന്‍ യൂനിയന്‍െറ മൗനത്തെയും പടിഞ്ഞാറിന്‍െറ ഇരട്ടത്താപ്പിനെയും വിമര്‍ശിച്ച് തുര്‍ക്കി പ്രസിഡന്‍റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍. നിങ്ങള്‍ രാഷ്ട്രീയമായ കൊലകള്‍ക്ക് എതിരാണെങ്കില്‍ കഴിഞ്ഞ ദിവസം രക്തസാക്ഷിയായ മുതീഉ റഹ്മാന്‍ നിസാമിയുടെ വധശിക്ഷക്കെതിരെ എന്തുകൊണ്ട്  മൗനം പാലിക്കുന്നു എന്നാണ് ഇസ്താംബൂളില്‍ നടത്തിയ പ്രസംഗത്തില്‍ ഉര്‍ദുഗാന്‍ ചോദിച്ചത്.

1971ലെ ബംഗ്ലാദേശ് -പാകിസ്താന്‍ വിമോചന യുദ്ധത്തില്‍ നടന്ന കൂട്ടക്കൊലയില്‍ ബുദ്ധിപരമായ പങ്കുവഹിച്ചെന്നാരോപിച്ചാണ് ബംഗ്ലാദേശ് ഭരിക്കുന്ന ശൈഖ് ഹസീന സര്‍ക്കാര്‍ ചൊവാഴ്ച നിസാമിയെ തൂക്കിലേറ്റിയത്. കഴിഞ്ഞ വര്‍ഷം ഈജിപ്ത് മുന്‍ പ്രസിഡന്‍റ് മുഹമ്മദ് മുര്‍സിയെ വധശിക്ഷക്ക് വിധിച്ചതിനെയും ഉര്‍ദുഗാന്‍ രൂക്ഷമായി വിമര്‍ശിച്ചിരുന്നു.

 

 

 

 

 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.