ബര്‍ലിന്‍: കുടിയേറ്റ വിരുദ്ധ സംഘടന ആള്‍ട്ടര്‍നേറ്റീവ് ഫോര്‍ ജര്‍മനി(എ.എഫ്.ഡി)യുടെ ഇസ്ലാം വിരുദ്ധ പ്രഖ്യാപനത്തിനെതിരെ മുഖ്യധാരാ രാഷ്ട്രീയ സംഘടനകള്‍. ഇസ്ലാമിനെ ദേശവിരുദ്ധമായി പ്രഖ്യാപിക്കുന്ന സംഘടനയുടെ പുതിയ മാനിഫെസ്റ്റോ പള്ളിമിനാരങ്ങളും പര്‍ദയും മുഖം മറയ്ക്കുന്ന വസ്ത്രവും നിരോധിക്കണമെന്നും ആവശ്യപ്പെടുന്നു. ശക്തമായ കുടിയേറ്റ വിരുദ്ധ നിലപാടുമായി മൂന്നു വര്‍ഷം മുമ്പ് നിലവില്‍വന്ന എ.എഫ്.ഡിയുടെ പുതിയ നീക്കത്തിനെതിരെ ചാന്‍സലര്‍ അംഗലാ മെര്‍കലിന്‍െറ ക്രിസ്ത്യന്‍ ഡെമോക്രാറ്റിക് യൂനിയനാണ് ആദ്യം രംഗത്തുവന്നത്.
ഇസ്ലാമിനെ വിദേശിയായി കാണുന്ന നിലപാട് എല്ലാ മതങ്ങള്‍ക്കുമെതിരായ സമരപ്രഖ്യാപനമാണെന്ന് സംഘടനയുടെ ഡെപ്യൂട്ടി ചെയര്‍മാന്‍ അര്‍മിന്‍ ലാഷെറ്റ് പറഞ്ഞു. ഇസ്ലാം ഭീതിപരത്തി രാജ്യത്തെ ജനതയെ ഭിന്നിപ്പിക്കുകയാണ് എ.എഫ്.ഡിയെന്ന് ഗ്രീന്‍സ് മേധാവി കത്രിന്‍ ഗോവറിങ് പറഞ്ഞു.
ഏറ്റവുമൊടുവിലെ സര്‍വേ പ്രകാരം ജര്‍മനിയില്‍ 14 ശതമാനത്തിന്‍െറ പിന്തുണയുള്ള എ.എഫ്.ഡിക്ക് ഫെഡറല്‍ പാര്‍ലമെന്‍റില്‍ ഒരംഗം പോലുമില്ളെങ്കിലും 16 മേഖലാ ഭരണകൂടങ്ങളില്‍ പകുതിയിലും പ്രാതിനിധ്യമുണ്ട്. ജര്‍മനിയില്‍ മൊത്തം ജനസംഖ്യയുടെ അഞ്ചു ശതമാനം (40 ലക്ഷം) മുസ്ലിംകളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.